ബെംഗളൂരു : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഇനി മുതൽ പ്രയോജനപ്പെടുത്തില്ലെന്ന് പ്രമുഖ ഈ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്‌കാർട്ട്. 70ൽ അധികം പൊതിയല്‍ കേന്ദ്രങ്ങളിൽ ഫ്ലിപ്‌കാർട്ട് ഇത്തരം പ്ലാസ്റ്റിക്കുകൾ ഒഴിവാക്കി. പേപ്പർ ഉപയോഗിച്ചുകൊണ്ടുള്ള പാക്കിങ്ങ് ആകും ഇനി കമ്പനി പിന്തുടരുക.
Also Read:വില കുറഞ്ഞ 4ജി ഫോണ്‍; മൊബൈൽ കമ്പനികളുമായി ചർച്ച നടത്തി ജിയോ
പ്ലാസ്റ്റിക്ക് ബബിൾ റാപ്പറുകൾക്ക് പകരം കാർട്ടൺ മാലിന്യത്തിൽ നിന്ന് നിർമിക്കുന്ന ബബിൾ റാപ്പറുകൾ ഉപയോഗിക്കും. സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ബിസിനസ് രീതികൾ വളർത്തുകയാണ് ഫ്ലിപ്‌കാർട്ടിന്‍റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
കൂടാതെ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനും പ്ലാസ്റ്റിക് ബദൽ വസ്തുക്കളിലേക്ക് നീങ്ങാൻ പ്രാപ്‌തമാക്കുന്നതിനും ഫ്ലിപ്‌കാർട്ടിന് പദ്ധതിയുണ്ട്.