വ്യാജവാർത്തകൾ തടയുന്നതിന് ഫെയ്‌ബുക്കിന്‍റെ ഫാക്ട് ചെക്കിങ്ങ്(വാർത്തകളുടെ ആധികാര്യകത) നടപടികൾ വ്യക്തിഗത അക്കൗണ്ടുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന പേജുകൾക്കെതിരെ കമ്പനി ശക്തമായ നടപടികള്‍ സ്വീകരിച്ച് പോരുകയാണ്. ഇനി മുതൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്ക് അറിയിച്ചു.
Also Read:പുക പരിശോധന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍
തുടർച്ചയായി വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും ആവർത്തിച്ച് പങ്കിടുന്ന ഉപഭോക്താക്കളുടെ എല്ലാ പോസ്റ്റുകളും ഫീഡിൽ നിന്ന് താഴേക്ക് നീക്കും. ബുധനാഴ്‌ചയാണ് വ്യാജവാർത്തകൾ നേരിടുന്നതിനുള്ള പുതിയ നയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിന്‍റെ അറിയിപ്പ് വന്നത്. കൊവിഡ്, വാക്സിനുകൾ, കാലാവസ്ഥ വ്യതിയാനം, തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ വിഷയങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.
ഫെയ്‌സ്ബുക്കിലെ ഫാക്ട് ചെക്കർമാർ ഒരിക്കൽ തിരിച്ചറിഞ്ഞ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പങ്കുവച്ചാൽ അപ്പോൾ തന്നെ ആ വ്യക്തിയുടെ പോസ്റ്റുകളുടെ റീച്ച് കുറയ്‌ക്കും. ഇപ്പോൾ വ്യാജവാർത്തകൾ തിരിച്ചറിയുമ്പോൾ അത്തരം പോസ്റ്റുകളുടെ റീച്ച് കുറയ്‌ക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.
Also Read:ആമസോൺ ഇ-കൊമേഴ്‌സ് ശ്രൃംഗലയില്‍ ഇനി പാകിസ്ഥാനും
ഫെയ്‌സ്ബുക്ക് തിരിച്ചറിഞ്ഞ വ്യാജവാർത്തകൾ ഷെയർ ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ മുന്നറിയിപ്പ് വരുന്ന സംവിധാനവും ഫെയ്‌സ്ബുക്ക് ഏർപ്പെടുത്തി. അത്തരം സംവിധാനത്തിൽ ഫെയ്‌സ്ബുക്ക് ഫാക്‌ട് ചെക്കർമാരുടെ വിശദീകരണവും മുന്നറിയിപ്പും ഉണ്ടാകും. സ്ഥിരമായി വ്യജവാർത്തകൾ പങ്കുവയ്ക്കുന്നവർക്കും ഫെയ്‌സ്ബുക്ക് മുന്നറിയിപ്പ് നൽകും. 2016ൽ ആണ് ഫെയ്‌സ് ബുക്ക് ഫാക്‌ട് ചെക്കിങ്ങ് ആരംഭിച്ചത്.