ETV Bharat / business

നരേഷ് ഗോയലിന്‍റെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തി - Jet Airways

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (എഫ്ഇഎംഎ) പ്രകാരമാണ് തിരച്ചിൽ നടത്തിയത്.

നരേഷ് ഗോയലിന്‍റെ വസതികളില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ പരിശോധന
author img

By

Published : Aug 23, 2019, 4:03 PM IST

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്‍റെ ഡല്‍ഹിയിലേയും മുംബൈയിലേയും വസതികളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. ഗോയല്‍ വിദേശനാണ്യ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു പരിശോധന.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (എഫ്ഇഎംഎ) പ്രകാരമാണ് തിരച്ചിൽ നടത്തിയത്. ഗോയലിനെതിരെ അധിക തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യമെന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്‍റെ സാമ്പത്തിക നഷ്ടത്തില്‍ ഗോയലിനെതിനെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഗോയലിന് വിദേശയാത്രക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഏപ്രില്‍ പതിനേഴിനാണ് ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്‍റെ പരിശോധന റിപ്പോർട്ടിൽ ഫണ്ട് വഴിതിരിച്ചുവിടൽ ഉൾപ്പെടെയുള്ള വലിയ ക്രമക്കേടുകൾ എയർലൈനിൽ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.