ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കാനൊരുങ്ങുന്നു. ജൂലൈ മാസം അവസാനത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 53 വര്‍ഷം സ്ഥാപനത്തെ നയിച്ചതിന് ശേഷമാണ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇദ്ദേഹം പടിയിറങ്ങുന്നത്.
എക്സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാലും കമ്പനിയുടെ ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ ഇദ്ദേഹം തുടരും. അതേസമയം പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനായി പ്രേം ജിയുടെ മകന്‍ റിഷാദ് പ്രേംജി അധികാരമേല്‍ക്കും. ഇതോടെ ആബിദ് അലി ഇസഡ് നീമൂച്ച് വാല പുതിയ മാനേജിങ് ഡയറക്ടറായും ചുമതലയേല്‍ക്കും.