ന്യൂഡല്‍ഹി : കാറ്റമരന്‍ വെന്‍ച്വേഴ്‌സുമായി ചേര്‍ന്ന് രൂപം നല്‍കിയ ഭക്ഷ്യ വിതരണ സംരംഭം പ്രിയോണ്‍ ബിസിനസിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്‍. പ്രിയോണ്‍ ബിസിനസുമായി മുന്നോട്ടില്ലെന്ന് നേരത്തെ ആമസോണും കാറ്റമരനും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടി. ആസ്തികളും ബാധ്യതകളും ഉൾപ്പെടെയുള്ളവ ഏറ്റെടുക്കാനാണ് ആമസോണ്‍ തീരുമാനം.
നിലവിലെ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ തന്നെ സംരംഭം തുടരുമെന്നും ആമസോണ്‍ അറിയിച്ചു. 2022 മെയ് 19ന് ഇരു കമ്പനികളും കരാര്‍ പുതുക്കാന്‍ ഇരിക്കെയാണ് പിരിയാനുള്ള നീക്കം. തീരുമാനത്തിന് പിന്നിലെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല
ALSO READ മനുഷ്യത്വം മരവിച്ചപ്പോൾ, ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം സംരക്ഷിച്ച് നായ
2014ല്‍ ആണ് എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ കാറ്റമരന്‍ വെന്‍ച്വേഴ്‌സുമായി കൈകോർത്ത് ആമസോണ്‍ ഭക്ഷ്യ വിതരണ സംരംഭം ആരംഭിച്ചത്. പ്രിയോണ്‍ ബിസിനസ് സര്‍വീസസ് ശൃംഖലയുടെ ഭാഗമാകാൻ നിരവധി ബ്രാന്‍ഡുകളുമായും ആമസോണ്‍ കരാര്‍ ഒപ്പിട്ടിരുന്നു.