ETV Bharat / business

ഉത്സവവിപണിയിൽ 12 ദശലക്ഷം ഉപകരണങ്ങൾ വിറ്റതായി ഷിയോമി - bangalore

8.5 ദശലക്ഷം സ്‌മാർട്ഫോണുകളും 600,000 എംഐ ടെലിവിഷനുകളും വിറ്റു. കഴിഞ്ഞ വർഷത്തെ ഉത്സവ വിൽപനയെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായത്.

ഉത്സവവിപണിയിൽ 12 ദശലക്ഷം ഉപകരണങ്ങൾ വിറ്റതായി ഷിയോമി
author img

By

Published : Oct 30, 2019, 9:09 PM IST

ബംഗളുരു: സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ 29 വരെയുള്ള ഉത്സവകാല വിപണിയിൽ 12 ദശലക്ഷം ഉപകരണങ്ങൾ വിറ്റതായി ഷിയോമി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ഉത്സവ വിൽപനയെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്. ഷിയോമിയുടെ ഏറ്റവും വലിയ ഷോപിങ് സീസണാണ് ഉത്സവ സീസൺ.
വിൽപന പ്രതീക്ഷിച്ചതിലേറെയായിരുന്നുവെന്നും വ്യവസായത്തിൽ മുൻ‌നിരയിലുള്ള 12 ദശലക്ഷത്തിലേറെ ഉപകരണങ്ങൾ വിറ്റുകഴിഞ്ഞുവെന്നും ഷിയോമി ഇന്ത്യ കാറ്റഗറീസ്, ഓൺലൈൻ സെയിൽസ് മേധാവി രഘു റെഡ്ഡി ബുധനാഴ്‌ച നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ 8.5 ദശലക്ഷം സ്‌മാർട്ഫോണുകൾ വിറ്റു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റെഡ്‌മി നോട്ട് 7 സീരീസ് ആണ്. 600,000 എംഐ ടെലിവിഷനുകളും വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 8.5 ദശലക്ഷം ഉപകരണങ്ങളാണ് കമ്പനി വിറ്റത്. ഷിയോമി സ്‌മാർട്ഫോണുകൾ, എംഐ ടിവികൾ, എംഐ ഇകോസിസ്റ്റം, അക്‌സസറി ഉൽപന്നങ്ങൾ തുടങ്ങിയവ എംഐ.കോം, എംഐഹോം, ഫ്ലിപ്‌കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോഴ്‌സുകൾ വഴിയാണ് വിൽപന നടത്തിയത്. ഉത്സവ വിൽപനയുടെ ആദ്യ ദിവസങ്ങളിൽ 5.3 ദശലക്ഷത്തിലധികം ഷിയോമി ഉപകരണങ്ങൾ വിറ്റതായി ഷിയോമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.