ETV Bharat / business

വോഡഫോൺ ഐഡിയയുടെ ഓഹരികൾ 16 ശതമാനത്തിലധികം ഇടിഞ്ഞു - എജിആർ കുടിശിക

എജിആർ കുടിശികയും കമ്പനിയുടെ മറ്റ് പ്രശ്‌നങ്ങളും മൂലം റേറ്റിംഗ് കുറച്ചതാണ് ഇടിവിന് കാരണം

Voda Idea stock falls over 16 pc on rating downgrade
വോഡഫോൺ ഐഡിയയുടെ ഓഹരികൾ 16 ശതമാനത്തിലധികം ഇടിഞ്ഞു
author img

By

Published : Feb 18, 2020, 4:51 PM IST

ന്യൂഡൽഹി: വോഡഫോൺ ഐഡിയയുടെ ഓഹരികൾ 16 ശതമാനത്തിലധികം ഇടിഞ്ഞു. എജിആർ കുടിശികയും കമ്പനിയുടെ മറ്റ് പ്രശ്‌നങ്ങളും മൂലം റേറ്റിംഗ് കുറച്ചതാണ് ഇടിവിന് കാരണം. ബി‌എസ്‌ഇയിൽ ഇന്ന് പ്രാരഭ ഘട്ടത്തിൽ വോഡഫോൺ ഐഡിയയുടെ ഓഹരി വില 14.91 ശതമാനം ഇടിഞ്ഞ് 2.91 രൂപയായി. എൻ‌എസ്‌ഇയിൽ 16.17 ശതമാനം ഇടിഞ്ഞ് 2.85 രൂപയിലെത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോൾ വോഡഫൺ ഐഡിയ ഓഹരികൾ ബിഎസ്‌സിയിൽ 11.40 ശതമാനം(0.39 പോയിന്‍റ്) ഇടിഞ്ഞ് 3.03 ൽ എത്തി. എൻ‌എസ്‌ഇ ഓഹരികൾ 10.29 ശതമാനം (0.35 പോയിന്‍റ്) ഇടിഞ്ഞ് 3.05ൽ വ്യാപാരം അവസാനിപ്പിച്ചു.

ക്രമീകരിച്ച മൊത്ത വരുമാനത്തിൽ 2,500 കോടി രൂപ ഉടൻ ടെലികോം വകുപ്പിന് നൽകുമെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കി. ഒരാഴ്‌ചക്കുള്ളിൽ 1,000 കോടി രൂപ കൂടി നൽകാമെന്നും കമ്പനി വാഗ്‌ദാനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.