ETV Bharat / business

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പത്ത് ശതമാനം അധികനികുതി ഏര്‍പ്പെടുത്തി അമേരിക്ക - ട്രംപ്

സെപ്തംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പത്ത് ശതമാനം അധികനികുതി ഏര്‍പ്പെടുത്തി അമേരിക്ക
author img

By

Published : Aug 2, 2019, 5:19 PM IST

വാഷിംഗ്ടണ്‍: ചെറിയ ഇടവേളക്ക് ശേഷം അമേരിക്ക - ചൈന വ്യാപാരയുദ്ധം വീണ്ടും ശക്തമാകുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം അധിക നികുതിയാണ് കഴിഞ്ഞ ദിവസം അമേരിക്ക ഏര്‍പ്പെടുത്തിയത്. സെപ്തംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും എന്നും അമേരിക്ക വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഷാങ്ഹായ് ചര്‍ച്ച അവസാനിച്ചതിന് പിന്നാലെ ആണ് അമേരിക്കയുടെ നടപടി. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള സാധനകള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചൈന പാലിക്കുന്നില്ലെന്നും ചര്‍ച്ച വന്‍ പരാജയമായിരുന്നെന്നും ട്രംപ് വിമര്‍ശിച്ചു.

നേരത്തെ വ്യാപാര യുദ്ധത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം നികുതി വര്‍ധിപ്പിച്ചിരുന്നു. ചൈനയുടെ ഹുവാവേ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.