ETV Bharat / business

ഒരു ബില്ല്യൺ കടന്ന് യുപിഐ ഇടപാടുകൾ

യുപിഐയുടെ മൊത്തം ഇടപാടുകൾ 2019 ഒക്ടോബറിൽ 1.15 ബില്യനായി ഉയർന്നു. 2019 സെപ്റ്റംബറിൽ ഇത്  0.96 ബില്യൺ ആയിരുന്നു.

author img

By

Published : Nov 2, 2019, 5:10 PM IST

യുപിഐ ഇടപാടുകൾ ഒക്ടോബറിൽ ഒരു ബില്ല്യൺ കടന്നു

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യു.പി.ഐ) ഇടപാടുകളുടെ എണ്ണം ഒക്ടോബറിൽ ഒരു ബില്ല്യൺ കടന്നതായി നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി‌.സി‌.ഐ). യുപിഐയുടെ മൊത്തം ഇടപാടുകൾ 2019 ഒക്ടോബറിൽ 1.15 ബില്യനായി ഉയർന്നു. 2019 സെപ്റ്റംബറിൽ ഇത് 0.96 ബില്യൺ ആയിരുന്നു. യുപിഐയുടെ ഒക്ടോബറിലെ മൊത്തം ഇടപാട് മൂല്യം 1.91 ലക്ഷം കോടി രൂപയാണ്. സെപ്റ്റംബറിൽ ഇത് 1.61 ലക്ഷം കോടി രൂപയായിരുന്നു.

2017-18 ൽ 915.2 മില്യണായിരുന്ന യുപിഐ ഇടപാടുകൾ 2018-19ൽ ഏകദേശം 5.35 ബില്യൺ എത്തിയിരിക്കുകയാണ്. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വർധിക്കുന്നത് പ്രോത്സാഹനപരമാണെന്നും ബാങ്കുകൾ, പേയ്‌മെന്‍റ് ആപ്ലിക്കേഷനുകൾ, റിസർവ് ബാങ്ക് എന്നിവ നയപരമായി നൽകിയ പിന്തുണയുടെ ഫലമായാണ് യുപിഐക്ക് ഈ സുപ്രധാന നേട്ടം കൈവരിക്കാനായതെന്നും എൻ‌.പി‌.സി‌.ഐയുടെ എംഡിയും സി.ഇ.ഒയുമായ ദിലിപ് അസ്ബേ പറഞ്ഞു.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലൂടെ തത്സമയം പണം കൈമാറാൻ യുപിഐയിലൂടെ സാധിക്കും. ലളിതവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മൊബൈൽ അധിഷ്‌ഠിത പണമിടപാട് സംവിധാനം ഡിജിറ്റൽ പണമിടപാടില്‍ ജനങ്ങളെ കൂടുതല്‍ ആകർഷിക്കുന്നതായി അധികൃതർ അറിയിച്ചു.

Intro:Body:

UPI transactions cross 1 billion mark in October

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.