ETV Bharat / business

അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഊബര്‍ ഫ്ലിപ്‌കാര്‍ട്ടുമായി കൈകോര്‍ക്കും

ഇരുചക്രവാഹനങ്ങൾ (ഊബര്‍ മോട്ടോ), ഫോർ വീലറുകൾ (ഊബര്‍ ഗോ, ഊബര്‍ എക്‌സ്എൽ) എന്നിവ വഴി ആവശ്യക്കാരുടെ വീട്ടുവാതിൽക്കൽ സാധനങ്ങൾ എത്തിക്കുമെന്ന് ഊബര്‍ അറിയിച്ചു

Uber partners Flipkart  Flipkart  Uber  delivery of essentials  business news  അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഉബർ ഫ്ലിപ്കാർട്ടുമായി പങ്കുചേരും  ഉബർ  ഫ്ലിപ്കാർട്ട്
ഉബർ
author img

By

Published : Apr 6, 2020, 6:50 PM IST

ന്യൂഡൽഹി: ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ആളുകൾക്ക് ദൈനംദിന അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി ഫ്ലിപ്‌കാര്‍ട്ടുമായി ഊബര്‍ പങ്കാളികളായി. ഇരുചക്രവാഹനങ്ങൾ (ഊബര്‍ മോട്ടോ), ഫോർ വീലറുകൾ (ഊബര്‍ ഗോ, ഊബര്‍ എക്‌സ്എൽ) എന്നിവ വഴി ആവശ്യക്കാരുടെ വീട്ടുവാതിൽക്കൽ സാധനങ്ങൾ എത്തിക്കുമെന്ന് ഊബര്‍ അറിയിച്ചു. ബിഗ് ബാസ്ക്കറ്റുമായുള്ള പങ്കാളിത്തത്തിലൂടെ ഊബര്‍ ബംഗളൂരു, ഹൈദരാബാദ്, ചണ്ഡിഗണ്ഡ്, നോയിഡ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്‌തുക്കള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഇ-കൊമേഴ്‌സ് വഴി ഭക്ഷണം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ഡെലിവറി ജീവനക്കാരെ പൊലീസ് തടയുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ഫ്ലിപ്‌കാര്‍ട്ട് താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് പ്രാദേശിക നിയമ നിര്‍വഹണ അധികാരികള്‍ വഴി സേവനങ്ങള്‍ പുനരാരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.