വാഷിങ്ടണ്‍: മെക്സിക്കോയുമായുള്ള വ്യാപാര ബന്ധത്തില്‍ തീരുമാനം മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തില്ലെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തു. മെക്സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് മെക്സിക്കോ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ട്രംപ് നിലപാടില്‍ മാറ്റം വരുത്തിയത്. അമേരിക്കയുടെ ദക്ഷിണ അതിര്‍ത്തിയില്‍ മെക്സിക്കന്‍ നാഷ്ണല്‍ ഗാര്‍ഡിന്‍റെ സുരക്ഷ ശക്തമാക്കും. കുടിയേറ്റത്തിന് പുറമെ മനുഷ്യക്കടത്ത് - കള്ളക്കടത്ത് എന്നിവക്കെതിരെയും ഇരും രാജ്യങ്ങളും സംയുക്തമായി നടപടി സ്വീകരിക്കും എന്നിവയാണ് ചര്‍ച്ചയിലെടുത്ത മറ്റ് പ്രധാന തീരുമാനമാനങ്ങള്‍.
ചര്‍ച്ച പരാജയപ്പെട്ടിരുന്നേല്‍ മെക്സിക്കന്‍ ചരക്കിന് അഞ്ചു ശതമാനം തീരുവ ചുമത്താനായിരുന്നു ട്രംപിന്‍റെ തീരുമാനം. ഓരോ മാസവും ഇത് വര്‍ധിപ്പിച്ച് 25 ശതമാനം വരെ ഉയര്‍ത്താനും ട്രംപിന്‍റെ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 37,800 കോടി ഡോളറിന്റെ ചരക്ക് മെക്സിക്കോയില്‍നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.