വാഷിംഗ്ടൺ: ഇനിമുതല്‍ പത്ത് മിനുട്ട് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് ഷോട്ട് വീഡിയോ ആപ്പായ ടിക്ക് ടോക്ക്. ദി വെർജിന് നൽകിയ പ്രസ്താവനയിലാണ് കമ്പനി തീരുമാനം അറിയിച്ചത്. ഇത്തരത്തില്‍ ആഗോള തലത്തില്‍ അപ്ഡേറ്റുകള്‍ നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
തുടക്കത്തിൽ അതിന്റെ 1 മിനിട്ട് പരിധിയായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ഇത് പിന്നീട് മൂന്ന് മിനിട്ടാക്കി ഉയര്‍ത്തി. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനൊപ്പം പരസ്യ വരുമാനും വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത കുറച്ച് ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യാം. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഇത് എല്ലാവരിലേക്കും എത്തും.
അതേസമയം 10 മിനിട്ട് വീഡിയോകള്‍ എത്രമാത്രം ജനശ്രദ്ധ നേടുമെന്നത് കമ്പനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. വീഡിയോ പത്ത് മിനുട്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കും. ഇതുവഴി പരസ്യ വരുമാനവും വര്‍ധിക്കും.