ടാറ്റ നെറ്റ് വര്‍ക്കിന്‍റെ കീഴിലുള്ള ടാറ്റ ഗ്ലോബര്‍ ബിവറേജസും ടാറ്റ കെമിക്കല്‍സും ലയിക്കാനൊരുങ്ങുന്നു. ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട് എന്നായിരിക്കും ലയന ശേഷം കമ്പനിയുടെ പേര്. ലയനം വഴി 9,099 കോടിയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ടാറ്റാ കെമിക്കല്‍സിന്‍റെ നൂറോളം ഓഹരിക്ക് ഗ്ലോബലിന്‍റെ 114 ഓഹരി എന്ന കണക്കിലാണ് ലയനം സാധ്യമാക്കുന്നത്. കരാർ പ്രഖ്യാപിച്ചതിനു ശേഷം ടാറ്റ കെമിക്കൽസിന്റെ ഓഹരിവില 695 രൂപയിൽ നിന്ന് 715 രൂപയായി ഉയർന്നിരുന്നു. നിലവില്‍ ഇരു കമ്പനികളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലയനത്തിലൂടെ ടാറ്റാ ഗ്ലോബലിന്‍റെ വരുമാനത്തിലും ഇരുപത്തിയഞ്ച് ശതമാനം ഉയര്‍ന്ന വരുമാനമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.