ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ (2019-20) രണ്ടാം പാദത്തിൽ (ജൂലൈ-സെപ്‌തംബര്‍)എസ്ബിഐ ലൈഫ് ഇൻഷുറൻസിന്‍റെ മൊത്ത ലാഭം 48 ശതമാനം ഇടിഞ്ഞ് 129.84 കോടിയായി. 2018-19 സാമ്പത്തിക വർഷത്തില്‍ ജൂലൈ-സെപ്‌തംബര്‍ കാലയളവിൽ 250.53 കോടി രൂപയായിരുന്നു മൊത്ത ലാഭം. മുൻവർഷം ജൂലൈ-സെപ്‌തംബര്‍ കാലയളവിൽ 9,638.27 കോടി രൂപയായിരുന്ന മൊത്ത വരുമാനം ഈ വർഷം ഇതേ കാലയളവിൽ 12,745.38 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 5,570 കോടി രൂപയായിരുന്ന കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം (എൻബിപി) ഈ വർഷം 40 ശതമാനം വർധിച്ച് 7,820 കോടി രൂപയായി. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് ഓഹരികൾ ചൊവ്വാഴ്ച ബോംബെ ഓഹരി വിപണിയിൽ 1.34 ശതമാനം ഉയർന്ന് 839.65 രൂപയിലെത്തിയിരുന്നു.