രാജ്യത്തെ 54,578 റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ 52,670 കമ്പനികളുടെ പാന്‍വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭ്യമല്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ-ജനറലിന്റെ (CAG) റിപ്പോർട്ട്. ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് മൂലം കമ്പനികളുടെ ഇന്‍കം ടാക്സ് റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്ധ്രയിലും തെലങ്കാനയിലും മാത്രം ഇത്തരത്തില്‍ 147 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 12 സംസ്ഥാനത്തെ മാത്രം കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.