റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 0.25 ശതമാനം കുറച്ചു. 6.25 ശതമാനം ഉണ്ടായിരുന്ന റിപ്പോ നിരക്കാണ് 6 ശതമാനമായി കുറച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക നയത്തെ സംമ്പന്ധിച്ചുള്ള ആര്‍ബിഐയുടെ യോഗത്തിലായിരുന്നു തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ.
ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശ നിരക്കുകളില്‍ ആര്‍ബിഐ ഇളവ് വരുത്തുന്നത്. നേരത്തെ ഫെബ്രുവരിയിലും .25 ശതമാനത്തിന്‍റെ കുറവ് ആര്‍ബിഐ വരുത്തിയിരുന്നു. പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവ് വന്നേക്കും. ഇതിന് പുറമെ സാമ്പത്തിക വളര്‍ച്ചക്കും ഏറെ സഹായകമാകുന്ന തീരുമാനമാണിതെന്ന്സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസത്തേക്കുള്ള യോഗമായിരുന്നു മുംബൈയില്‍ ആര്‍ബിഐ ആസ്ഥാനത്ത് ചേര്‍ന്നത്. യോഗത്തില്‍ റിപ്പോ നിരക്കുകള്‍ കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നുള്ള സൂചനകള്‍ ആര്‍ബിഐ നേരത്തെ പുറത്ത് വിട്ടിരുന്നു.