ന്യൂഡല്‍ഹി: പാകിസ്ഥാന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് 200 ശതമാനം തീരുവ ചുമത്താനായി അവതരിപ്പിച്ച പ്രമേയം രാജ്യസഭ പാസാക്കി. ഇതിന് പുറമെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പ്രമേയത്തിനും രാജ്യസഭ അംഗീകാരം നല്‍കി. ധനമന്ത്രി നിർമല സീതാരാമന് വേണ്ടി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രമേയം മുന്നോട്ടുവെച്ചത്.
പയറു വര്‍ഗങ്ങള്‍ക്കും ബോറിക് ആസിഡ്, ഡയഗ്നോസ്റ്റിക്, ലബോറട്ടറി റിയാജന്‍ററുകള്‍ എന്നിവക്കുമാണ് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുക. 17.5 ശതമാനം മുതല്‍ 27.5 ശതമാനം വരെയാണ് പയറുവര്‍ഗ്ഗങ്ങള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്ന കസ്റ്റംസ് ഡ്യൂട്ടി. ഡയഗ്നോസ്റ്റുകള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെയും കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്.