മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ഈ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ ലയനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ തമ്മില്‍ ലയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിംഗ് രംഗത്തെ മറ്റൊരു സുപ്രാധനം ലയനം. നിലവില്‍ റിസര്‍വ് ബാങ്കിന്‍റെ ഊര്‍ജിത തിരുത്തല്‍ നടപടികളുടെ കീഴിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും. ബാങ്കുകളുടെ പ്രവര്‍ത്തനവും ധനസ്ഥിതിയും മെച്ചപ്പെടുത്തുത്തനിന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന പദ്ധതിയാണ് ഊര്‍ജിത തിരുത്തല്‍ നടപടികള്‍. ഈ നടപടികളില്‍ നിന്ന് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരിയില്‍ പുറത്ത് വന്നിരുന്നു.