ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ പേടിഎം പുതിയ സേവനമായ പോസ്റ്റ്‌പെയ്‌ഡ് മിനി പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൊവിഡ് കാലത്ത് ഗാർഹിക ചെലവുകൾക്ക് പണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദിത്യ ബിർല ഫിനാൻസ് ലിമിറ്റഡുമായി ചേർന്നാണ് പേടിഎം പുതിയ സേവനം അവതരിപ്പിക്കുന്നത്.
Also Read: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
സേവനം നിലവിൽ വരുന്നതോടെ പേടിഎം ഉപഭോക്താക്കൾക്ക് 250 രൂപ മുതൽ 1000 രൂപവരെ തൽക്ഷണം വായ്‌പയായി ലഭിക്കും. മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി, വാട്ടർ ബില്ലുകൾ, പേടിഎം മാളിലെ ഷോപ്പിങ്ങ് തുടങ്ങിയ ചെലവുകൾക്ക് സേവനം പ്രയോജനപ്പെടും.
-
Loans as small as ₹250? 🤯
— Paytm 😷 💉 (@Paytm) July 5, 2021 " class="align-text-top noRightClick twitterSection" data="
Say hello to Paytm Postpaid Mini!https://t.co/Bqu1di7W9j
">Loans as small as ₹250? 🤯
— Paytm 😷 💉 (@Paytm) July 5, 2021
Say hello to Paytm Postpaid Mini!https://t.co/Bqu1di7W9jLoans as small as ₹250? 🤯
— Paytm 😷 💉 (@Paytm) July 5, 2021
Say hello to Paytm Postpaid Mini!https://t.co/Bqu1di7W9j
പലിശ ഇല്ലാതെ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ കാലയളവും പേടിഎം നൽകുന്നുണ്ട്. വാർഷിക ഫീസോ ആക്റ്റിവേഷൻ ചാർജുകളോ സേവനത്തിനുണ്ടാകില്ല.
എന്നാൽ കണ്‍വീനിയൻസ് ഫീസ് ഉണ്ടാകും. നിലവിൽ പേടിഎം പോസ്റ്റ്‌പെയ്‌ഡ് സേവനത്തിലൂടെ 60,000 രൂപ വരെ വായ്‌പ നൽകുന്നുണ്ട്. നിലവിൽ 550 നഗരങ്ങളിൽ പേടിഎം പോസ്റ്റ് പെയ്‌ഡ് സേവനം ലഭ്യമാണ്.