ETV Bharat / business

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി നിരോധനം ഈ മാസം 26 വരെ നീട്ടി

ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ഈ നിരോധനം നീട്ടിവെക്കുന്നത്

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി നിരോധനം ജൂലൈ 26 വരെ നീട്ടി
author img

By

Published : Jul 13, 2019, 2:44 PM IST

ലാഹോര്‍: ഇന്ത്യന്‍ അതിർത്തിയിൽ പാകിസ്ഥാൻ പ്രഖ്യാപിച്ച വ്യോമാതിർത്തി നിരോധനം ഈ മാസം 26 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ഈ നിരോധനം നീട്ടിവെക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി വ്യോമമാര്‍ഗം ബലക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26നാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. പിന്നീട് മാര്‍ച്ചില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നെങ്കിലും ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാകിസ്ഥാനന്‍ വിലക്ക് നിലനിർത്തുകയായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നല്‍കണമോ എന്ന കാര്യം ഈ മാസം 26ന് പാകിസ്ഥാന്‍ അവലോകനം ചെയ്യും.

അതേസമയം കിർഗിസ്ഥാന്‍റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് പാകിസ്ഥാൻ പ്രത്യേക അനുമതി നൽകിയിരുന്നു. എന്നാല്‍ ഇതുവഴിയുള്ള യാത്ര മോദി ഒഴിവാക്കുകയായിരുന്നു. നിലവില്‍ പാകിസ്ഥാന്‍റെ നിരോധനം മൂലം ഇന്ത്യന്‍ വ്യോമയാന മേഖല ഭീമമായ നഷ്ടം നേരിടുന്നുണ്ട്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് 430 കോടി രൂപ അധിക റൂട്ടുകളിൽ ചെലവഴിക്കേണ്ടിവന്നതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യാഴാഴ്ച പാർലമെന്‍റില്‍ പറഞ്ഞിരുന്നു.

Intro:Body:

പാകിസ്ഥാന്‍റെ വ്യോമാതിര്‍ത്തി നിരോധനം ജൂലൈ 26 വരെ നീട്ടി  

ലാഹോര്‍: ഇന്ത്യന്‍ അതിർത്തിയിൽ പാകിസ്ഥാൻ പ്രഖ്യാപിച്ച വ്യോമാതിർത്തി നിരോധനം ജൂലൈ 26 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ഈ നിരോധനം നീട്ടിവെക്കുന്നത്. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി വ്യോമമാര്‍ഗം ബലക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26നാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. പിന്നീട് മാര്‍ച്ചില്‍ വ്യോമാതിര്‍ത്തി ഭാഗീകമായി തുറന്നെങ്കിലും ഇന്ത്യൻ വിമാന സർവീസുകൾക്കുള്ള പാകിസ്ഥാന്‍ വിലക്ക് നിലനിർത്തുകയായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നല്‍കണമോ എന്ന കാര്യം ജൂലൈ 26ന് പാകിസ്ഥാന്‍ അവലോകനം ചെയ്യും. 

അതേസമയം കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ്  ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് പാകിസ്ഥാൻ പ്രത്യേക അനുമതി നൽകിയിരുന്നു. എന്നാല്‍ ഇതുവഴിയുള്ള യാത്ര മോദി ഒഴിവാക്കിയിരുന്നു. നിലവില്‍ പാകിസ്ഥാന്‍റെ നിരോധനം മൂലം ഇന്ത്യന്‍ വ്യോമയാന മേഖല ഭീമമായ നഷ്ടം നേരിടുന്നുണ്ട് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് 430 കോടി രൂപ അധിക റൂട്ടുകളിൽ ചെലവഴിക്കേണ്ടിവന്നതായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യാഴാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.