ബെംഗളൂരു: ബാങ്ക് ഓഫ് ബറോഡയുമായി ദീർഘകാല വായ്‌പാ കരാറിൽ ഒപ്പിട്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല. തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിർമാണത്തിലിരിക്കുന്ന ഫാക്ടറിയുടെ ഒന്നാംഘട്ടവുമായി ബന്ധപ്പെട്ട് പണം സ്വരൂപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 100 മില്യൺ ഡോളറിന്‍റെ ദീർഘകാല വായ്‌പാ കരാറിലാണ് കമ്പിനി ബാങ്ക് ഓഫ് ബറോഡയുമായി ഒപ്പിട്ടത്.
Also Read: പുതിയ ഐടി ചട്ടം; റിപ്പോർട്ട് സമർപ്പിച്ച് ട്വിറ്റർ
ഭാവിയിൽ പുതിയ ഫാക്ടറി ആരംഭിക്കാൻ 2,400 കോടി രൂപ സമാഹരിക്കുമെന്ന് ഒല 2020 ഡിസംബറിൽ അറിയിച്ചിരുന്നു. ഹൊസൂരിൽ 500 ഏക്കറിലാണ് ഒല ഫാക്ടറി സ്ഥാപിക്കുന്നത്. പൂർണ ശേഷിയിൽ പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ഫാക്ടറിക്കാകും. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറി ആയിരിക്കും ഹൊസൂരിലേത് എന്നാണ് കമ്പനി വ്യക്തമാക്കിയത്.
നിർമാണത്തിന്‍റെ ആദ്യ ഘട്ട നിർമാണ് പുരോഗമിക്കുകയാണെന്നും സ്കൂട്ടറിന്‍റെ ഉത്പാദന പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഒല അറിയിച്ചു. നേരത്തെ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ടെംസെക്, വാർബർഗ് പിൻകസ് എന്നിവരുടെ നേതൃത്വത്തിൽ 500 മില്യൺ ഡോളർ ഒല സമാഹരിച്ചിരുന്നു.