ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണ വിതരണ കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ പുതിയ നീക്കവുമായി ഗൂഗിള്‍. ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗൂഗിളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന രീതിയില്‍ പുതിയ മാറ്റവുമായാണ് ഗൂഗിള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
ഓണ്‍ലൈന്‍ ഡെലിവറി സൗകര്യമുള്ള റസ്റ്റോറന്‍റുകളുടെ പേരോ മാപ്പോ ഗൂഗിളിലൂടെ സെര്‍ച്ച് ചെയ്താല്‍ 'ഓര്‍ഡര്‍ ഓണ്‍ലൈന്‍' എന്ന പുതിയ ഒരു ഓപ്ഷന്‍ കൂടി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം നേരിട്ട് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ദൂര്‍ദര്‍ശ്, പോസ്റ്റ്മെയ്റ്റ്സ്, ഡെലിവറി, സ്ലീസ്, ചാറ്റ് നൗ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിളിന്‍റെ പുതിയ നീക്കം. ഭാവിയില്‍ കൂടുതല്‍ കമ്പനികളുമായി സഹകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളില്‍ സേവനം ലഭ്യമാവും. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും ഇത് വ്യാപിക്കും.