ചെന്നൈ: രാജ്യത്തെ അതി സമ്പന്നരുടെ അധിക നികുതിയില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ചെന്നൈയില്‍ നാഗരത്തർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബിസിനസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവണ്‍മെന്‍റിനെ പോലെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ സമ്പന്നര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. നിലവില്‍ രാജ്യത്ത് അയ്യായിരത്തോളം അതിസമ്പന്നരുണ്ട്. സാധരണക്കാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് പോലുള്ള പദ്ധതികള്‍ തുടങ്ങാന്‍ ഇവര്‍ സഹായിക്കണമെന്നും നിര്‍മ്മല പറഞ്ഞു. കോര്‍പ്പറേറ്റുകളാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്നത്. ഇതിന്‍റെ പേരില്‍ ഇവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. പാവപ്പെട്ട ആളുകള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.