ETV Bharat / business

നീരവ് മോദി ലണ്ടനില്‍; വീഡിയോ പുറത്ത് - ലണ്ടന്‍

ഫെബ്രുവരി 26 ന് എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ മോദിയുടെ 147 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. നിലവില്‍ ഇയാള്‍ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് താമസിക്കുന്നതെന്നും ബിനാമി പേരില്‍ ഇവിടെ വജ്രവ്യാപാരം ആരംഭിച്ചെന്നും റിപ്പോര്‍ട്ട്.

നീരവ് മോദി
author img

By

Published : Mar 9, 2019, 6:05 PM IST

കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലെ തെരുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മീശ പിരിച്ച് വെച്ച് മുടിയുടെ നീളം കൂട്ടി നേരത്തെ ഉണ്ടായിരുന്ന ലുക്കിലും വ്യത്യസ്ഥനായാണ് നീരവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം നല്‍കാന്‍ നീരവ് തയ്യാറാകുന്നില്ല. ഇന്‍റര്‍പൂള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് താമസിക്കുന്നതെന്നും ബിനാമി പേരില്‍ ഇവിടെ വജ്രവ്യാപാരം ആരംഭിച്ചെന്നും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി 26 ന് എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ മോദിയുടെ 147 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസിലൂടെ 13,500 കോടിയാണ് നീരവ് മോദി തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മോദിയുടെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്തെ കൈയേറ്റ ഭൂമിയിലായിരുന്നു ബം​ഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്.

Intro:Body:

നീരവ് മോദിയെ ലണ്ടനില്‍; വീഡിയോ പുറത്ത് 

കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലെ തെരുകളിലൂടെ സഞ്ചരിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മീശ പിരിച്ച് വെച്ച് മുടിയുടെ നീളം കൂട്ടി നേരത്തെ ഉണ്ടായിരുന്ന ലുക്കിലും വ്യത്യസ്ഥനായാണ് നീരവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം നല്‍കാന്‍ നീരവ് തയ്യാറാകുന്നില്ല. ഇന്‍റര്‍പൂള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് താമസിക്കുന്നതെന്നും ബിനാമിപേരില്‍ ഇവിടെ വജ്രവ്യാപാരം ആരംഭിച്ചെന്നും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി 26 ന് എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ മോദിയുടെ 147 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസിലൂടെ 13,500 കോടിയാണ് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മോദിയുടെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്തെ കൈയേറ്റഭൂമിയിലായിരുന്നു ബം​ഗ്ലാവ്  സ്ഥിതി ചെയ്തിരുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.