ETV Bharat / business

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും - ജാമ്യം

ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി മോദി കോടതിയെ സമീപിക്കുന്നത്.

നീരവ് മോദി
author img

By

Published : Mar 29, 2019, 8:07 AM IST

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യ ഹര്‍ജി ഇന്ന് ലണ്ടന്‍ കോടതി പരിഗണിക്കും. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി മോദി കോടതിയെ സമീപിക്കുന്നത്. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്ത് ആദ്യ തവണ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. മോദിക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു. നിലവില്‍ എച്ച്എംപി വാന്‍സ്വര്‍ത്ത് ജയിലാണ് നീരവ് മോദിയെ തടവില്‍ വെച്ചിരിക്കുന്നത്. മാര്‍ച്ച് 19ന് ലണ്ടനിലെ ഒരു സ്വകാര്യ ബാങ്കില്‍ വെച്ചായിരുന്നു നീരവ് മോദി അറസ്റ്റിലാകുന്നത്.

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഒളിവില്‍ പോയ നീരവ് മോദിയെ ഒരു അന്താരാഷ്ട്ര മാധ്യമമാണ് ലണ്ടനില്‍ നിന്ന് കണ്ടെത്തിയത്. മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുകയാണ് എന്നായിരുന്നു മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്ന് അധികം വൈകാതെ തന്നെ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

Intro:Body:

1. നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഒളിവില്‍ പോയ നീരവ് മോദിയെ ഒരു അന്താരാഷ്ട്ര മാധ്യമമാണ് ലണ്ടനില്‍ നിന്ന് കണ്ടെത്തിയത്. മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുകയായിരുന്നു എന്നായിരുന്നു മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്ത് വന്ന് അധികം വൈകാതെ തന്നെ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.