ETV Bharat / business

ഇന്ത്യൻ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം - Covid India Economic condition

ഇന്ത്യയിലെ ജനങ്ങളുടെ ഉപജീവനമാർഗം നിലനിർത്തുന്നതിനുള്ള നടപടികളിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് പൗരന്മാരുടെയും, വ്യവസായ സമൂഹത്തിന്‍റെയും ആത്മവിശ്വാസം വളര്‍ത്തും. ഇന്ത്യ- യുഎസ് സ്ട്രാറ്റജിക് പാർട്ട്‌ണർഷിപ്പ് ഫോറം (യു‌എസ്‌ഐ‌എസ്‌പി‌എഫ്) പ്രസിഡന്‍റും സിഇഒയുമായ ഡോ. മുകേഷ് ആഘിയുമായുള്ള പ്രത്യേക അഭിമുഖം.

ഡോ. മുകേഷ് ആഘി  സാമ്പത്തിക മേഖല  revive India's economic sphere  India's economic sphere  Dr. Mukesh Aghi Interview  Covid India Economic condition  ഇന്ത്യ ലോക്ക്‌ ഡൗണ്‍
ഇന്ത്യയുടെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം
author img

By

Published : May 5, 2020, 5:25 PM IST

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യങ്ങളിൽ നടപ്പാക്കിയ ലോക്ക്‌ ഡൗണ്‍ വളരെ ഫലപ്രദമാണ്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സമയമാണിത്. അമേരിക്കയിലെ തെറ്റായ ലോക്ക്‌ ഡൗൺ നടപ്പാക്കലാണ് രാജ്യത്തെ മരണസംഖ്യ വർധിക്കാനുള്ള ഏറ്റവും വലിയ കാരണമെന്ന് ഡോ. മുകേഷ് ആഘി ചൂണ്ടിക്കാട്ടി. ആഗോള സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഇന്ത്യയുടെ ഫലപ്രദമായ മുന്നേറ്റം അനിവാര്യമാണ്. രാജ്യത്തെ ജനങ്ങളുടെ ഉപജീവനമാർഗം നിലനിർത്തുന്നതിനുള്ള നടപടികളിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം

ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് പൗരന്മാരുടെയും, വ്യവസായ സമൂഹത്തിന്‍റെയും ആത്മവിശ്വാസം വളര്‍ത്തും. എന്നാൽ പ്രധാനമായും ചെറുകിട വ്യവസായങ്ങളിലും, ചില്ലറക്കച്ചവടക്കാരിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ആറ് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് പ്രയാസമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. രാജ്യവ്യാപകമായി കർശനമായ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കാഴ്‌ച വെച്ചത് മികച്ച ഉദാഹരണമാണ്. ഭരണം ശക്തമാവുകയും അതിലും പ്രധാനമായി പൗരന്മാർ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്‌തു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ അധികം കാലതാമസം വരുത്തരുത്.

രാജ്യത്തെ ജനങ്ങളുടെ ഉപജീവനമാർഗം നിലനിർത്തുന്നതിനുള്ള നടപടികളിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം

നമ്മുടെ രാജ്യം 60 ശതമാനത്തിലധികവും ഉപഭോഗാധിഷ്‌ടിത സമ്പദ്‌വ്യവസ്ഥ ആയതിനാൽ പൗരന്മാരെയും സാമ്പത്തിക മേഖലയെയും പൂട്ടിയിടുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കും. ഉപഭോഗം നിർത്തുന്നത് സമ്പദ്‌വ്യവസ്ഥയെ പൂർണമായും മന്ദഗതിയിലാക്കും. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്തൃവസ്‌തുക്കൾ വിപണിയിലെത്തുന്നത് നല്ല സൂചനയാണെന്നും അടുത്ത രണ്ട്‌ ആഴ്‌ചക്കുള്ളിൽ‌ ഇന്ത്യ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചൈനയിലെ പ്രതിസന്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും, ആഗോള വിതരണ ശൃംഖലയിൽ മുന്നേറുന്നതിനും ഇന്ത്യ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നയ രൂപീകരണത്തിൽ ഇന്ത്യ സുതാര്യത ഉറപ്പ് വരുത്തണം. എൽ&ടി ഇൻഫോടെക്, ഐബിഎം ഇന്ത്യ എന്നിവിടങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഡോ. മുകേഷ് ആഘി തൊഴിലില്ലായ്‌മ വർധിക്കുന്നത് വലിയ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്‌ചയായി യു‌എസില്‍ 26 ദശലക്ഷം പേർ തൊഴിലില്ലായ്‌മ നേരിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കയിലെ തൊഴിലില്ലായ്‌മ നിരക്ക് ഗണ്യമായി ഉയരാനാണ് സാധ്യത.

നയ രൂപീകരണത്തിൽ ഇന്ത്യ സുതാര്യത ഉറപ്പ് വരുത്തണം

നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുന്നതിന് ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അടുത്ത പത്തുവർഷത്തേക്ക് പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളർ എന്ന നിരക്കില്‍ വിദേശ നിക്ഷേപം സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്1ബി വിസ ഉടമകളുടെ സ്ഥിതി നിർണായകമാണ്. അമേരിക്കയിൽ ജോലി നഷ്‌ടപ്പെടുന്ന എച്ച്1ബി വിസ ഉടമകൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് പുതിയ ജോലി കണ്ടെത്താൻ 60 ദിവസം സമയമുണ്ട്. അമേരിക്കയില്‍ ഏകദേശം 25 ദശലക്ഷം എച്ച്1ബി വിസ ഉടമകളുണ്ട്. എണ്ണവിലയുടെ കുത്തനെയുള്ള ഉള്ള ഇടിവ് ഇന്ത്യക്ക് അനുഗ്രഹമാകും. ലോകത്തിൽ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അതിനാൽ ഈ ഘട്ടത്തിൽ താഴ്ന്ന വില സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.