ETV Bharat / business

മിന്ത്ര ഫാഷൻ ഫെസ്റ്റ്; അഞ്ച് ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടിയിലധികം ഉത്പന്നങ്ങൾ - അഞ്ച് ദിവസത്തിൽ 1.1 കോടി ഉൽപന്നങ്ങൾ വിറ്റഴിച്ചു

കഴിഞ്ഞ വർഷത്തെക്കാൾ 51 ശതമാനം ഉയർന്ന വിപണി ഇത്തവണ ഉണ്ടായതായും 32 ലക്ഷത്തിലധികം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിയതായും മിന്ത്ര അറിയിച്ചു.

Myntra sales  End of reason sale  online shopping  e commerce  മിന്ത്ര ഫാഷൻ ഫെസ്റ്റ്  അഞ്ച് ദിവസത്തിൽ 1.1 കോടി ഉൽപന്നങ്ങൾ വിറ്റഴിച്ചു  Myntra sells 1.1 crore items
മിന്ത്ര
author img

By

Published : Dec 25, 2020, 5:02 PM IST

ബെംഗളൂരു: ഡിസംബർ 24ന് അവസാനിച്ച 13-ാമത് എൻഡ് ഓഫ് റിസോൺ സെയിൽ 1.1 കോടി ഉൽപന്നങ്ങൾ വിറ്റതായി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം മിന്ത്ര. അഞ്ച് ദിവസത്തെ വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 51 ശതമാനം ഉയർന്ന വിപണി ഇത്തവണ ഉണ്ടായതായും 32 ലക്ഷത്തിലധികം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിയതായും മിന്ത്ര അറിയിച്ചു.

ഏകദേശം 4.3 കോടി ഉപയോക്താക്കൾ മിന്ത്ര സന്ദർശിച്ചു. സ്ത്രീകൾക്കായുള്ള പാശ്ചാത്യ വസ്ത്രങ്ങൾ, പുരുഷന്മാരുടെ കാഷ്വൽ വെയർ, സ്‌പോർട്‌സ് പാദരക്ഷകൾ എന്നിവ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വിഭാഗങ്ങളാണ്. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവയാണ് വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സ്ഥലങ്ങൾ. ലഖ്‌നൗ, പട്‌ന, ജയ്പൂർ, ഡെറാഡൂൺ, എറണാകുളം, നാസിക് എന്നിവയാണ് മിന്ത്ര ഉപഭോക്താക്കൾ കൂടുതലുള്ള മറ്റ് പ്രദേശങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.