ETV Bharat / business

സിം മാറാതെ പ്രീപെയ്ഡും പോസ്റ്റ്‌പെയ്ഡും മാറാനുള്ള സൗകര്യം വരുന്നു - പ്രീപെയ്‌ഡ് കണക്ഷൻ

ഉപഭോക്താക്കൾക്ക് ഒടിപി ഉപയോഗിച്ച് പ്രീപെയ്‌ഡ്, പോസ്റ്റ്പെയ്‌ഡ് പ്ലാനുകളിലേക്ക് മാറാനുള്ള സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ടെലികോം വകുപ്പിനെ സമീപിച്ചിരുന്നു

switch from postpaid to prepaid and vice versa using OTP  sim switch  user can switch from postpaid to prepaid  from postpaid to prepaid using otp  സി‌എ‌ഐ‌ഐ  ഇൻഡസ്ട്രി ബോഡി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ  റിലയൻസ് ജിയോ  ഭാരതി എയർടെൽ  വോഡഫോൺ ഐഡിയ  പ്രീപെയ്‌ഡ് കണക്ഷൻ  പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷൻ
ഒടിപിയിലൂടെ പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കും തിരിച്ചും മാറാനുള്ള സൗകര്യം ഒരുങ്ങുന്നു
author img

By

Published : May 24, 2021, 10:49 PM IST

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് സിം മാറാതെ തങ്ങളുടെ മൊബൈൽ പ്ലാൻ പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്പെയ്‌ഡിലേക്കും തിരിച്ചും മാറ്റാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇൻഡസ്ട്രി ബോഡി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ(സി‌എ‌ഐ‌ഐ) ആണ് ടെലികോം വകുപ്പിന് (ഡിഒടി) ഇതു സംബന്ധിച്ച നിർദേശം സമർപ്പിച്ചത്. ടെലികോം വകുപ്പ് പുതിയ നിർദേശം നടപ്പാക്കാൻ മൊബൈൽ സേവന ദാതാക്കളിൽ നിന്ന് അനുമതി (പി‌ഒസി) തേടിയിട്ടുണ്ട്.

Also Read:കിയ മോട്ടർസ് ഇനി മുതൽ "കിയ ഇന്ത്യ"

സേവനദാതാക്കളുടെ തീരുമാനം അനുസരിച്ചാകും പുതിയ സൗകര്യം നടപ്പാക്കണോ എന്ന് തീരുമാനിക്കുക. സി‌എ‌ഐ‌ഐയുടെ നിർദേശം അംഗീകരിച്ചാൽ ഒടിപി (ഒറ്റത്തവണ ഉപയോഗിക്കുന്ന പാസ്‌വേർഡ്) ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്പെയ്‌ഡിലേക്കും തിരിച്ചും മൊബൈൽ കണക്ഷൻ മാറ്റാം. ഉപഭോക്താക്കൾക്ക് ഒടിപി ഉപയോഗിച്ച് പ്രീപെയ്‌ഡ്, പോസ്റ്റ്പെയ്‌ഡ് പ്ലാനുകളിലേക്ക് മാറാനുള്ള സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ടെലികോം വകുപ്പിനെ സമീപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.