ന്യൂയോർക്ക്: ഫോർച്യൂൺ ബിസിനസ് പേഴ്‌സൺ ഓഫ് ദി ഇയർ 2019 പട്ടികയിൽ മൈക്രോസോഫ്റ്റിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല ഒന്നാം സ്ഥാനത്തെത്തി. നദെല്ലയെ കൂടാതെ മാസ്റ്റർകാർഡ് സിഇഒ അജയ് ബംഗ, അരിസ്റ്റ മേധാവി ജയശ്രീ ഉല്ലാൽ എന്നീ ഇന്ത്യക്കാരും പട്ടികയിൽ ഇടം നേടി. മികച്ച 20 ബിസിനസുകാരാണ് പട്ടികയിൽ ഇടം പിടിക്കാറുള്ളത്. പട്ടികയിൽ അജയ് ബംഗ എട്ടാം സ്ഥാനത്തും ജയശ്രീ ഉല്ലാൽ പതിനെട്ടാം സ്ഥാനത്തുമാണ്.
പെർത്ത് ആസ്ഥാനമായുള്ള ഫോർട്ടസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പ് സിഇഒ എലിസബത്ത് ഗെയിൻസ് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനം നേടിയ പ്യൂമ സിഇഒ ജോർജൻ ഗുൽഡൻ, ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ (10), ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് (15), അലിബാബ സിഇഒ ഡാനിയേൽ സാങ് (16) എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.