ETV Bharat / business

വായ്പാ തിരിച്ചടവ് വാഗ്ദാനവുമായി മല്യ വീണ്ടും - ട്വീറ്റ്

പ്രശ്നപരിഹാരത്തിന് മാന്യമായ ഒരു അവസരം തനിക്ക് ലഭിക്കുന്നില്ലെന്നായിരുന്നു മല്യയുടെ ട്വീറ്റ്

വായ്പാ തിരിച്ചടവ് വാഗ്ദാനവുമായി മല്യ വീണ്ടും
author img

By

Published : Aug 8, 2019, 12:50 PM IST

ലണ്ടന്‍: വായ്പ എടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന വാഗ്ദാനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ വീണ്ടും. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മല്യ ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെയും ഇതിന് സമാനമായ വാഗ്ദാനങ്ങളുമായി മല്യ രംഗത്തെത്തിയിരുന്നു.

മല്യയെ വിട്ട് കിട്ടാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച പ്രസ്താവനയും ട്വിറ്റില്‍ മല്യ എടുത്തു പറയുന്നു. പ്രശ്നപരിഹാരത്തിന് മാന്യമായ ഒരു അവസരം തനിക്ക് ലഭിക്കുന്നില്ലെന്നും ഇങ്ങനെ ലഭിച്ചാല്‍ 100 ശതമാനം തുകയും താന്‍ തിരിച്ചടക്കാം എന്നുമായിരുന്നു മല്യയയുടെ ട്വീറ്റ്.

കഫെ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ലോക്സഭയിൽ ഇൻസോൾവൻസി ആൻഡ് പാപ്പരത്വ കോഡ് (ഐബിസി) ഭേദഗതികൾ സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി നൽകിയാണ് സീതാരാമൻ പ്രസ്താവന നടത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ഇദ്ദേഹം ആത്മഹത്യക്ക് തയ്യാറായതെന്ന് മല്യ ഇതിന് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശയിലേക്ക് നയിക്കാനാകും. പൂർണമായ തിരിച്ചടവ് വാഗ്ദാനം ചെയ്തിട്ടും അവർ എന്നോടും ഇത് തന്നെയാണ് ചെയ്യുന്നതെന്നും മല്യം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.