ETV Bharat / business

ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു

ഇന്ത്യയിൽ നിന്ന് റിലയൻസ് റീട്ടെയ്‌ൽസ് ലിമിറ്റഡും പട്ടികയിൽ ഇടം നേടി.

top global retailers  lulu group  reliance retails  ലുലു ഗ്രൂപ്പ്  റിലയൻസ്  deloitte
ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു
author img

By

Published : Jul 6, 2021, 2:51 PM IST

ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു ഗ്രൂപ്പും. പ്രശസ്ത ഓഡിറ്റ് സ്ഥാപനമായ ഡിലോയ്‌റ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഡിലോയ്റ്റിന്‍റെ ഗ്ലോബൽ പവർ ഓഫ് റീടെയ്‌ലിങ്ങ് ലിസ്റ്റിൽ 146-ാം സ്ഥാനമാണ് ലുലു ഇന്‍റർനാഷണൽ ഗ്രൂപ്പിന്.

Also Read: കൊവിഡ് മരണനിരക്ക് കൂടുതല്‍ സമ്പന്ന സംസ്ഥാനങ്ങളിലോ? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

2018-19 സാമ്പത്തിക വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഡിലോയ്‌റ്റ് പട്ടിക തയ്യാറാക്കിയത്. 250 കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽ നിന്ന് റിലയൻസ് റീട്ടെയ്‌ൽസ് ലിമിറ്റഡിന് 53-ാം സ്ഥാനം ഉണ്ട്. ഇന്ത്യയിൽ മാത്രം പ്രവർത്തനമുള്ള റിലയൻസിന്‍റെ വാർഷിക വിറ്റുവരവ് 20.37 ബില്യണ്‍ ഡോളറാണ്.

അമേരിക്കയിൽ നിന്നുള്ള വാൾമാർട്ട്, ആമസോണ്‍, കോസ്റ്റ്കോ കോർപറേഷൻ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ ഏഴു കമ്പനികളും അമേരിക്കയിൽ നിന്നുള്ളതാണ്. റിപ്പോർട്ട് പ്രകാരം 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന്‍റെ വിറ്റുവരവ് 7.40 ബില്യണ്‍ ഡോളറാണ്.

അഞ്ച് ശതമാനം വാർഷിക വളർച്ചയാണ് കമ്പനി ഇക്കാലയളവിൽ നേടിയത്. 2020 മാർച്ചിന് ശേഷം നാല് ഇ- കൊമേഴ്‌സ് സെന്‍ററുകളടക്കം 26 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളിൽ പുതിയതായി ആരംഭിച്ചത്. ഇക്കാലയളവിൽ 3,000ൽ അധികം പേർക്ക് ജോലി നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസലഫലി അറിയിച്ചു.

രണ്ട് വർഷത്തിനുള്ളിൽ ഇ- കൊമേഴ്‌സ് രംഗം വിപുലീകരിക്കുകയും 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുകയുമാണ് ലുലു ഗ്രൂപ്പിന്‍റെ ലക്ഷ്യം. യുഎഇയിൽ നിന്ന് നിന്ന് ലുലുവിനെ കൂടാതെ മാജിദ് അൽ ഫുത്തൈമും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. 138-ാം സ്ഥാനമാണ് 16 രാജ്യങ്ങളിൽ പ്രവർത്തനം ഉള്ള മാജിദ് അൽ ഫുത്തൈം നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.