ജെറ്റ് എയര്‍വേയ്സിന്‍റെ ഡയറക്ടറേറ്റ് ബോര്‍ഡിലെ ഇത്തിഹാദ് നോമിനിയായ റോബിന്‍ കമാര്‍ക്കറിനെ ബോര്‍ഡില്‍ നിന്ന് രാജി വെച്ചു. മെയ് പതിനാറ് മുതലുള്ള ജെറ്റ് എയര്‍വേയ്സിന്‍റെ യോഗങ്ങളില്‍ ഇദ്ദേഹം പങ്കെടുക്കില്ലെന്ന് കമ്പനി അറിയിച്ചു.
കമാര്‍ക്കര്‍ പുറത്തായതോടെ അശോക് ചൗള, ശാരദ് ശര്‍മ്മ എന്നിവരാണ് നിലവിലെ ബോര്‍ഡ് അംഗങ്ങള്‍. 2013ല്‍ ആണ് എത്തിഹാദ് ജെറ്റ് എയര്‍വേയ്സില്‍ നിന്ന് ഇരുപത്തിനാല് ശതമാനം ഓഹരികള്‍ വാങ്ങുന്നത്. ഇതേ തുടര്‍ന്ന് ഇത്തിഹാദിനെ പ്രതിനിധീകരിച്ച് രണ്ട് ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റത്. ഇതില്‍ ഒരാള്‍ നേരത്തെ രാജിവെച്ചിരുന്നു
ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വിനയ് ദുബെ, അമിത് അഗര്‍വാള്‍, രാജശ്രീ പാത്തി, നസീം സൈദി, ഗുവരങ്ങ് ഷെട്ടി എന്നിവരും കമ്പനിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു.