ഹൈദരാബാദ്: സത്യ നാരായണ നദെല്ലക്ക് ആമുഖം ആവശ്യമില്ല. മൈക്രോസോഫ്റ്റിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ അദ്ദേഹം ബിസിനസ് നിയമങ്ങൾ മാറ്റിയെഴുതി മൈക്രോസോഫ്റ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. ഉയർന്ന ആത്മവിശ്വാസം, ജോലിയോടുള്ള പ്രണയം എന്നിവ സ്വപ്ന ജോലി നേടാൻ നിങ്ങളെ സഹായിക്കുമെന്ന് നാദെല്ല തന്‍റെ ഹിറ്റ് ഫ്രഷ് എന്ന പുസ്‌കത്തിൽ പറയുന്നു.
ആജീവനാന്തം പഠിതാവായിരിക്കുക: ഒരു വ്യക്തിയോ പുസ്‌തകമോ അല്ലെങ്കിൽ ഒരു ഓൺലൈൻ കോഴ്‌സോ പുതിയ കാര്യങ്ങൾ പഠിക്കാൻ ധാരാളം അവസരങ്ങളാണ് നൽകുന്നതെന്ന് സത്യ നദെല്ല വിശ്വസിക്കുന്നു. ആളുകൾ എന്തിലും ഉയർന്ന നിലവാരം പുലർത്തുന്നത് കാണുമ്പോൾ താൻ ഊർജ്ജസ്വലനാകുമെന്ന് നദെല്ല പറയുന്നു.
ആത്മവിശ്വാസം പുലർത്തുക: ആത്മവിശ്വാസം ഉള്ളപ്പോൾ മാത്രമാണ് എല്ലാ വലിയ കാര്യങ്ങളും സംഭവിക്കുന്നത് എന്ന് നദെല്ല പറയുമ്പോഴും ആത്മവിശ്വാസം അമിതമാകരുതെന്നും ഓർമ്മിപ്പിക്കുന്നു.
ജോലിയോടുള്ള പ്രണയം: നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ താൽപ്പര്യമുണ്ടെങ്കിൽ ഇഷ്‌ടമുണ്ടെങ്കിൽ അത് ജോലിയാണെന്ന് തോന്നുകയില്ല. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അർത്ഥം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിതെന്ന് മൈക്രോസോഫ്റ്റ് സിഇഒ പറയുന്നു.
ജോലിയും ജീവിതവുമായി ഐക്യം നിലനിർത്തുക: വ്യക്തി ജീവിതവും ജോലിയും തമ്മിൽ ഐക്യം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജോലിസ്ഥലത്ത് നമ്മൾ വളരെയധികം സമയം ചെലവഴിക്കുന്നതിനാൽ തന്നെ ഇത് വളരെ പ്രധാനമാണെന്നാണ് നദെല്ലയുടെ അഭിപ്രായം.
വ്യക്തമായ കാഴ്‌ചപ്പാട് : നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരിക്കണം. വിജയിക്കാൻ ലക്ഷ്യബോധവും സ്വത്വവും ആവശ്യമാണെന്നും നദെല്ല പറയുന്നു.