സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വേയ്സിന് 2050 കോടി രൂപ വായ്പ അനുവദിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. വിദേശ നാണ്യ വായ്പയായി 1,100 കോടി രൂപയും, നോണ്‍-ഫണ്ട് അധിഷ്ഠിത ക്രെഡിറ്റ് സൗകര്യമായി 950 കോടിയുമാണ് എയര്‍വേയ്സിനും അനുവദിച്ചിരിക്കുന്നത്.
നിലവില്‍ 1.14 ബില്യണ്‍ ഡോളറിന്‍റെ കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. കടുത്ത മത്സരവുംരൂപയുടെ മൂല്യത്തകര്‍ച്ചയുംഉയര്‍ന്ന ഇന്ധന വിലയുമാണ് ജെറ്റിനെ കടക്കെണിയിലേക്ക് തള്ളിവിട്ടത്. വായ്പയായി ലഭിക്കുന്നതുക എയര്‍ക്രാഫ്റ്റ് വാടക, വേതന കുടിശിക തുടങ്ങിയവ വീട്ടാനായാകും പ്രധാനമായും ഉപയോഗിക്കുക.
എത്തിഹാദ് എയര്‍വേയ്സ്, ജെറ്റ് എയര്‍വേയ്സിന്‍റെ കൂടുതല്‍ ഓഹരികള്‍ വാങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വായ്പയുംലഭ്യമായതോടെ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് ജെറ്റ് എയര്‍വേയ്സ് അധികൃതര്‍.