കടക്കെണിയില്‍ പെട്ട് പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്സിന്‍റെ അഞ്ച് വിമാനങ്ങളെ പാട്ടത്തിനെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി ഇക്കാര്യം വ്യക്തമാക്കി നിലവിലെ ജെറ്റ് എയര്‍വേയ്സിന്‍റെ നടത്തിപ്പുകാരായ എസ്ബിഐക്ക് കത്തെഴുതി.
പത്തോളം ബോയിംഗ് 777-300 ഇആര്‍ വിമാനങ്ങളും ഏതാനം എയര്‍ബസ് എ330 വിമാനങ്ങളുമാണ് നിലവില്‍ ജെറ്റ് എയര്‍വേയ്സിന് സ്വന്തമായുള്ളത്. ഇതിലെ അഞ്ച് ബോംയിംഗ് വിമാനങ്ങളെ പാട്ടത്തിനെടുത്ത് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ ആലോചന.
കടബാധ്യത 8000 കോടിയിലധികമായി വര്‍ധിച്ചതാണ് ജെറ്റ് എയര്‍വേയിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിൽ ഇന്ധനം നല്‍കില്ലെന്ന് ഇന്ധനകമ്പനികള്‍ തീരുമാനിച്ചതും പ്രവര്‍ത്തനത്തെ ബാധിച്ചു.