ലണ്ടന്‍: അമേരിക്കയുടെ ഇറാന്‍ ഉപരോധം ആഗോളതലത്തില്‍ എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. ഉപരോധത്തെ തുടര്‍ന്ന് സൗദി എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ അളവിനൊപ്പം എത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇതേ തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ക്ക് കരാര്‍ പ്രകാരം ലഭിക്കേണ്ട എണ്ണയില്‍ കുറവാകും ലഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ സൂചന. ഇറാനുമേലുള്ള ഉപരോധം എണ്ണ വിതരണത്തെ കാര്യമായി ബാധിക്കില്ലെന്നും ആയതിനാല്‍ ഒപെക് രാജ്യങ്ങളെല്ലാം ഉപരോധത്തില്‍ പങ്ക് ചേരണമെന്നും ആയിരുന്നു അമേരിക്ക നേരത്തെ അറിയിച്ചിരുന്നത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയ് മാസത്തെ കയറ്റുമതിയില്‍ 60,000 ബിപിഡി (ബാരല്‍ പെര്‍ ഡേ) കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.