ETV Bharat / business

കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം - ലിങ്ക്ഡ്ഇൻ വർക്ക്ഫോഴ്‌സ് കോൺഫിഡൻസ് ഇൻഡെക്‌സ്

മെയ് 8 മുതൽ ജൂൺ 4 വരെ രാജ്യത്തെ 1,891 പ്രൊഫഷണലുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രമുഖ ഓണ്‍ലൈൻ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ റിപ്പോർട്ട് തയ്യാറാക്കിയത്.

linkedin workforce confidence Index  linkedin  ലിങ്ക്ഡ്ഇൻ പഠനം  ലിങ്ക്ഡ്ഇൻ വർക്ക്ഫോഴ്‌സ് കോൺഫിഡൻസ് ഇൻഡെക്‌സ്  linkedin
കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം
author img

By

Published : Jun 22, 2021, 6:07 PM IST

മുംബൈ : കൊവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യൻ വർക്കിങ് പ്രൊഫഷണലുകളുടെ സാമ്പത്തിക അനിശ്ചിതത്തം വർധിപ്പിച്ചെന്ന് ലിങ്ക്ഡ്ഇൻ വർക്ക്ഫോഴ്‌സ് കോൺഫിഡൻസ് ഇൻഡക്‌സ്.

മെയ് 8 മുതൽ ജൂൺ 4 വരെ രാജ്യത്തെ 1,891 പ്രൊഫഷണലുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രമുഖ ഓണ്‍ലൈൻ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ റിപ്പോർട്ട് തയ്യാറാക്കിയത്.

സ്ത്രീകൾ കൂടുതൽ ആശങ്കാകുലർ

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ജോലി ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടുന്നത് കൂടുതലും സ്ത്രീകളാണ്. രണ്ടായിരത്തിന് ശേഷം ജനിച്ച 30 ശതമാനം പ്രൊഫഷണൽസിനും ജോലി ഒന്നും കണ്ടെത്താനായിട്ടില്ല.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പ്രൊഫഷണലുകളായ സ്‌ത്രീകളുടെ അവസ്ഥ കൂടുതൽ മോശമായി.അവരുടെ വ്യക്തിഗത ആത്മവിശ്വാസ സൂചിക ( individual confidence index ) സ്‌കോറുകൾ മാർച്ചിൽ +57 ആയിരുന്നത് ജൂൺ തുടക്കത്തിൽ +49 ആയി കുറഞ്ഞു.

Also Read: കൊവിഡ് രണ്ടാം തരംഗം; അടച്ചിടൽ ബാധിച്ചെന്ന് എഫ്ഐസിസിഐ സർവെ

പുരുഷന്മാരുടേത് ഇക്കാലയളവിൽ +58ൽ നിന്ന് +56 ആയാണ് കുറഞ്ഞത്. വനിത പ്രൊഫഷണലുകളിൽ നാലിൽ ഒരാൾ (23%) തങ്ങളുടെ ജീവിത ചെലവിനെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നവരാണ്.

എന്നാൽ പുരുഷന്മാരിൽ 10ൽ ഒരാൾ(13%) മാത്രമാണ് ഇത്തരം കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. തൊഴിലിടത്തിലെ അനിശ്ചിതത്വം ഏറ്റവും അധികം ആശങ്ക സൃഷ്ടിച്ചത് എന്‍റർടൈൻമെന്‍റ്, ഡിസൈൻ, മീഡിയ & കമ്മ്യൂണിക്കേഷൻ തുടങ്ങിയ ക്രിയേറ്റീവ് മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾക്കിടയിലാണ്.

ജോലി കണ്ടെത്തെൽ നീളും

എന്നാൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സോഫ്റ്റ്‌വെയർ, ഐടി, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ് പ്രൊഫഷണലുകൾ തൊഴിൽ സുരക്ഷിതത്വത്തെ കുറിച്ച് കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും ലിങ്ക്ഡ്ഇൻ പറയുന്നു.

കൊവിഡ് വ്യാപനം കുറഞ്ഞപ്പോൾ രാജ്യത്തെ നിയമന നിരക്ക് ഏപ്രിലിൽ 10 ശതമാനം ആയിരുന്നത് മെയ് അവസാനത്തോടെ 35 ശതമാനമായി ഉയർന്നിരുന്നു. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും യുവ പ്രൊഫഷണലുകളുടെയും ആത്മവിശ്വാസം തീരെ താഴ്‌ന്ന നിലയിലാണെന്നും ലിങ്ക്ഡ്ഇൻ ഇന്ത്യ കൺട്രി മാനേജർ അശുതോഷ് ഗുപ്‌ത പറയുന്നു.

Also Read: പുനസംഘടന മുന്നേ കേന്ദ്രമന്ത്രിസഭ യോഗം ബുധനാഴ്ച

അതേസമയം കൊവിഡ് മഹാമാരി തൊഴിൽ മേഖലയിലെ അനുഭവ സമ്പത്തിന്‍റെയും പ്രൊഫഷണൽ ബന്ധങ്ങളുടെയും പ്രാധാന്യം വർധിപ്പിച്ചു. ലിങ്ക്ഡ്ഇൻ ലേബർ മാർക്കറ്റ് അപ്‌ഡേറ്റ് പ്രകാരം പുതിയ ബിരുദധാരികൾക്ക് ജോലി കണ്ടെത്താനെടുക്കുന്ന ശരാശരി സമയവും ഇക്കാലയളവിൽ വർധിച്ചു.

കൊവിഡിന് മുമ്പ് ജോലി കണ്ടെത്താനെടുക്കുന്ന ശരാശരി കാലയളവ് രണ്ട് മാസമായിരുന്നത് 2020 ആയപ്പോഴേക്കും 2.8 മാസമായെന്നും ലിങ്ക്ഡ്ഇൻ പറയുന്നു. അതേ സമയം ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്യപ്പെട്ട എൻട്രി ലെവൽ ജോലികളുടെ എണ്ണത്തിൽ ഒമ്പത് ഇരട്ടിയുടെ വർധനവ് ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.