ബംഗളൂരു: അമേരിക്കന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയായ ഇന്‍റര്‍നാഷണല്‍ ബിസിനസ് മിഷിന്‍ കോര്‍പ്പറേഷന്‍ 2000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആകെയുള്ള ജീവനക്കാരുടെ ഒരു ശതമാനത്തോളം ജീവനക്കാരാണ് ഇക്കൂട്ടത്തില്‍ പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം മൂന്നരലക്ഷം ജീവനക്കാരാണ് ഐബിഎമ്മില്‍ ഉണ്ടായിരുന്നത്.
തൊഴില്‍ റിപ്പോര്‍ട്ട് പ്രകാരം പ്രകടനത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെയും മത്സരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്ന് മുന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.