ന്യൂഡല്‍ഹി: ഹാർലി-ഡേവിഡ്‌സണിന്‍റെ മോട്ടോർ സൈക്കിളുകളുടെ ലഭ്യതയും വിൽപ്പനാനന്തര സേവനവും 2021 ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡോവിഡ്സണും ഹീറോ മോട്ടോര്‍കോപ്പ് ലിമിറ്റഡും ഒരുമിക്കുന്നതായി രണ്ടുമാസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
ഹാർലി ഡേവിഡ്സണിന്‍റെ ഏഷ്യ എമർജിങ് മാർക്കറ്റ്സ് ആന്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതടക്കമുള്ള വിവിധ പദ്ധതികള്‍ ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ഭാഗമായി ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിൾ, ആക്‌സസറികൾ, വാഹന വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ, വാറന്‍റി, എച്ച്ഒജി പ്രവർത്തനങ്ങൾ തുടങ്ങിയവ 2021 ജനുവരി മുതൽ ഹീറോയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
കരാറിന്‍റെ ഭാഗമായി ഹീറോ മോട്ടോകോർപ്പ് ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡ് നാമത്തിൽ നിരവധി പ്രീമിയം മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യാനും പദ്ധിതിയിടുന്നുണ്ട്.