ETV Bharat / business

ജിഎസ്‌ടി വർധിപ്പിച്ചേക്കും ; കുറഞ്ഞ നികുതി സ്ലാബ് 5ൽ നിന്ന് 8 ശതമാനമാക്കാന്‍ കേന്ദ്രം - ജിഎസ്‌ടി കൗൺസിൽ

ഇതുവഴി 1.50 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്

GST Council  GST Council may consider proposal to raise lowest slab to 8 pc  ജിഎസ്‌ടി വർധിപ്പിച്ചേക്കും  കുറഞ്ഞ നികുതി സ്ലാബ് 5%ൽ നിന്ന് 8% ശതമാനത്തിലേക്ക് ഉയർത്താൻ കേന്ദ്രം  ജിഎസ്‌ടി കൗൺസിൽ  കുറഞ്ഞ നികുതി സ്ലാബ് വർധിപ്പിക്കും
ജിഎസ്‌ടി വർധിപ്പിച്ചേക്കും; കുറഞ്ഞ നികുതി സ്ലാബ് 5%ൽ നിന്ന് 8% ശതമാനത്തിലേക്ക് ഉയർത്താൻ കേന്ദ്രം
author img

By

Published : Mar 6, 2022, 8:17 PM IST

ന്യൂഡൽഹി : ജിഎസ്‌ടി കൗൺസിലിന്‍റെ അടുത്ത യോഗത്തിൽ ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5 ശതമാനത്തിൽ നിന്ന് 8 ആയി ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കാനും സംസ്ഥാനങ്ങളുടെ ആശ്രിതത്വം ഇല്ലാതാക്കാനുമാണ് ഈ നീക്കം. ഇതുവഴി 1.50 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

വരുമാനം ഉയർത്തുന്നതിനുള്ള വിവിധ നടപടികൾ നിർദേശിക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ പാനൽ ഈ മാസം അവസാനത്തോടെ കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്‌ടിയുടെ ഘടന. അവശ്യ സാധനങ്ങളെ ഏറ്റവും കുറഞ്ഞ സ്ലാബിൽ നിന്ന് ഒഴിവാക്കുകയോ നികുതി ചുമത്തുകയോ ചെയ്യുന്നു. അതേസമയം ആഡംബരവും ഡീമെറിറ്റ് ഇനങ്ങളും ഏറ്റവും ഉയർന്ന സ്ലാബിലാണ്. ഇവയ്‌ക്ക് 28% നികുതിയാണ് ഏർപ്പെടുത്തുന്നത്.

ഏറ്റവും താഴ്‌ന്ന സ്ലാബിൽ 1% വർധന

കണക്കുകൾ പ്രകാരം പായ്‌ക്ക് ചെയ്‌ത ഭക്ഷ്യ വസ്‌തുക്കൾ ഉൾപ്പെടുന്ന ഏറ്റവും താഴ്‌ന്ന സ്ലാബിൽ 1% വർധനവാണ് ഉണ്ടാവുക. ഇതുവഴി പ്രതിവർഷം 50,000 കോടിരൂപയുടെ വരുമാനമാണ് ലക്ഷ്യംവയ്‌ക്കുന്നത്. നിലവിലുള്ള സ്ലാബുകൾ 4 ടയറിൽ നിന്ന് 3 ടയറായി പരിഷ്‌കരിക്കും. 8%, 18%, 28% എന്നിങ്ങനെയാക്കി പരിഷ്‌കരിക്കാനാണ് നീക്കം.

നിലവിൽ പായ്‌ക്ക് ചെയ്യാത്തതും ബ്രാൻഡ് ചെയ്യാത്തതുമായ ഭക്ഷണങ്ങളേയും പാലുത്പന്നങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിവിധ നികുതി സ്ലാബുകളിൽ കൂടുതൽ ഇനങ്ങൾ ചേർക്കാനും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയ ഇനങ്ങൾ നീക്കം ചെയ്യാനും മന്ത്രിമാരുടെ പാനൽ നിർദേശിക്കും എന്നാണ് വിവരം.

സംസ്ഥാനങ്ങൾ സ്വയംപര്യാപ്തത കൈവരിക്കണം

2017 ജൂലായ് 1-ന് ജിഎസ്‌ടി നടപ്പിലാക്കിയ സമയത്ത് 2022 ജൂൺ വരെ 5 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനും അവരുടെ വരുമാനം 2015-16 ലെ അടിസ്ഥാന വർഷ വരുമാനത്തേക്കാൾ 14% എന്ന നിരക്കിൽ സംരക്ഷിക്കാനും കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാൽ ജിഎസ്‌ടി നഷ്ടപരിഹാര ചട്ടം ജൂണിൽ അവസാനിക്കാനിരിക്കെ സംസ്ഥാനങ്ങൾ സ്വയംപര്യാപ്‌തത കൈവരിക്കണമെന്ന നിലപാടിലാണ് കേന്ദ്രം.

ALSO READ: യുക്രൈൻ-റഷ്യ യുദ്ധം ഇന്ത്യയുടെ കാർഷിക മേഖലയെ ബാധിച്ചേക്കുമെന്ന് വിദഗ്‌ധർ

അതേസമയം ഈ അഞ്ച് വർഷത്തിനിടയിൽ നിരവധി ഇനങ്ങളുടെ ജിഎസ്‌ടി കുറച്ചതിനാൽ റവന്യൂ ന്യൂട്രൽ നിരക്ക് 15.3% ത്തിൽ നിന്ന് 11.6% ആയി കുറഞ്ഞിട്ടുണ്ട്. റവന്യൂ ന്യൂട്രൽ നിരക്ക് കുറയുകയും ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ കുറവ് സംസ്ഥാനങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ ജിഎസ്‌ടി വരുമാനം നിഷ്‌പക്ഷമാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

അതിനുള്ള ഏക മാർഗം നികുതി സ്ലാബ് യുക്തിസഹമാക്കുകയും വെട്ടിപ്പ് തടയുകയുമാണ്. വർഷങ്ങളായി ജിഎസ്‌ടി കൗൺസിൽ പലപ്പോഴും വ്യാപാര-വ്യവസായ മേഖലകളുടെ ആവശ്യങ്ങൾക്ക് വഴങ്ങുകയും നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ ഏറ്റവും ഉയർന്ന 28% നികുതിയുള്ള ചരക്കുകളുടെ എണ്ണം 228 ൽ നിന്ന് 35 ആക്കി ചുരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.