ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തേക്ക് ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള വെൽഡഡ് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും കണ്ടര്‍വെയ്‌ലിങ് തീരുവ ചുമത്താന്‍ തീരുമാനം. ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായാണ് ഇവക്ക് മേല്‍ അധിക നികുതി ചുമത്തുന്നത്.
ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള സ്റ്റീല്‍ ഇറക്കുമതി തങ്ങള്‍ക്ക് ഭീഷണിയാകുന്നുവെന്ന് കാണിച്ച് നേരത്തെ സൗത്ത് ഇന്ത്യ സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ് ആൻഡ് ട്യൂബ്സ് മാനുഫാക്ചറർ അസോസിയേഷനും ഹരിയാന സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ് ആൻഡ് ട്യൂബ് മാനുഫാക്ചറർ അസോസിയേഷനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന് മുന്നില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി.
എന്നാല്‍ വിഷയത്തില്‍ പ്രത്യേക നികുതി ചുമത്തുന്നത് മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്നും ഇവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചാല്‍ രാജ്യത്തെ ആവശ്യക്കാര്‍ക്ക് മുഴുവന്‍ സ്റ്റീല്‍ തികയാതെ വരുമെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.