ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ ഗൂഗിളിന്‍റെ ക്രോമില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സാധിക്കും. പേയ്മെന്‍റ് സംവിധാനം നേരിട്ട് ഗൂഗിളിലൂടെ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ ലോഗ് ഇന്‍ ചെയ്തിരിക്കുന്ന ഗൂഗിള്‍ ക്രോമില്‍ നിന്ന് മാത്രമാണ് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കു. ഗൂഗിള്‍ പേയ്ക്ക് പുറമെ കാര്‍ഡ് വഴിയുള്ള പേയ്മെന്‍റും ഈ സംവിധാനത്തിലൂടെ ലഭ്യമാണ്. എന്നാല്‍ ആദ്യമായാണ് കാര്‍ഡ് വഴി പേയ്മെന്‍റ് നടത്തുന്നതെങ്കില്‍ ഗൂഗിള്‍ പേയില്‍ നിന്ന് ലഭിക്കുന്ന സ്ഥിതീകരണ മെയില്‍ ലഭിച്ചതിന് ശേഷമേ പേയ്മെന്‍റ് നടത്താന്‍ സാധിക്കു.
ക്രോം ഹോമില്‍ ക്രമികരണങ്ങള്‍ എന്ന് ഓപ്ഷനിലെ പെയ്മെന്‍റ് രീതികളില്‍ നിങ്ങളുടെ കാര്‍ഡ് പെയ്മെന്‍റ് സേവ് ചെയ്തിടാവുന്നതാണ് പിന്നീട് ക്രോമില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. പെയ്മെന്‍റ് നേരിട്ട് ഗൂഗിള്‍ വഴി നടത്താം.