ETV Bharat / business

സ്വർണവിലയിൽ വർധനവ്, ഗ്രാമിന് 502 രൂപ കൂടി

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,875 യുഎസ് ഡോളറായും വെള്ളി ഔൺസിന് 22.76 ഡോളറായും ഉയർന്നു.

Gold crosses Rs 51,000 mark, up by Rs 502  Gold prices  rise in gold prices  silver price  gold price in Delhi  business news
സ്വർണവിലയിൽ വർധനവ്, ഗ്രാമിന് 502 രൂപ കൂടി
author img

By

Published : Jul 23, 2020, 5:50 PM IST

ന്യൂഡൽഹി: കുതിച്ചുയർന്ന് സ്വർണവില. രാജ്യാന്തര തലസ്ഥാനത്ത് സ്വർണ വില 51,000 രൂപയിലെത്തി. വ്യാഴാഴ്ച അന്താരാഷ്ട്ര വിലയിൽ സ്വർണത്തിന് 502 രൂപ വർധനയുണ്ടായതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അറിയിച്ചു. വില ഉയർന്നതോടെ 10 ഗ്രാമിന് 502 രൂപ കൂടി 51,443 രൂപയായി. കഴിഞ്ഞ വ്യാപാരത്തിൽ 10 ഗ്രാമിന് 50,941 രൂപയായിരുന്നു വില.

വെള്ളി കിലോയ്ക്ക് 69 രൂപ കുറഞ്ഞ് 62,760 രൂപയായി. ബുധനാഴ്ച കിലോയ്ക്ക് 62,829 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,875 യുഎസ് ഡോളറായും വെള്ളി ഔൺസിന് 22.76 ഡോളറായും ഉയർന്നു. യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങളാണ് സ്വർണ വില ഉയരാൻ കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.