ന്യൂഡൽഹി: വ്യാവസായിക ഉൽപ്പാദനം മൂന്നുമാസത്തെ ഇടിവിന് ശേഷം നവംബറിൽ 1.8 ശതമാനം വർധിച്ചതായി ഔദ്യോഗിക ഡാറ്റ. ഉൽപാദന മേഖലയിലെ വളർച്ച മൂലമാണ് വ്യാവസായിക ഉൽപ്പാദനത്തിൽ ഉയർച്ച രേഖപ്പെടുത്തിയത്.
വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 2018 നവംബറിൽ 0.2 ശതമാനം വളർച്ച നേടി. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) കണക്കുകൾ പ്രകാരം ഉൽപ്പാദന മേഖലയിലെ വളർച്ച 2.7 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 0.7 ശതമാനത്തോളം കുറവായിരുന്നു. വൈദ്യുതി ഉൽപ്പാദനം 2018 നവംബറിലെ 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. ഖനനമേഖലയുടെ ഉൽപ്പാദനം കഴിഞ്ഞ വർഷം 2.7 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞു.
വ്യാവസായിക ഉൽപ്പാദനം നവംബറിൽ 1.8 ശതമാനം വർധിച്ചു - വ്യാവസായിക ഉൽപാദന സൂചിക
വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 2018 നവംബറിൽ 0.2 ശതമാനം വളർച്ച നേടി