ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചു. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്‍റ് ഓഡിറ്റ് കമ്മിറ്റി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആറുകോടിയോളം ശമ്പളക്കാരെ നടപടി ബാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇ.പി.എഫ് പലിശ 8 ശതമാനമായിരുന്ന 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇപിഎഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്.
2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20ലാണ് 8.5 ശതമാനമായി കുറച്ചത്
ALSO READ എച്ച്.എല്‍.എല്‍ സ്വകാര്യവത്കരണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി