ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനുള്ള എക്‌സ്‌പ്രഷൻ ഓഫ് ഇന്‍ററസ്‌റ്റ് (ഇഒഐ), ഓഹരി വാങ്ങൽ കരാർ എന്നിവക്ക് അംഗീകാരം നൽകിയതായി ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
എക്‌സ്‌പ്രഷൻ ഓഫ് ഇന്‍ററസ്‌റ്റ്(ഇഒഐ), ഓഹരി വാങ്ങൽ കരാർ ജനുവരിയിൽ തന്നെ ഇഷ്യൂ ചെയ്യുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്‍റെ അവസാന യോഗം 2019 സെപ്റ്റംബറിലാണ് നടന്നത്.