ETV Bharat / business

നിരത്തുകളില്‍ ഇലക്‌ട്രിക് തരംഗം, അറിയാം പുതുമോഡലുകളെ

author img

By

Published : Sep 28, 2021, 2:25 PM IST

Updated : Sep 28, 2021, 2:30 PM IST

ഇന്ധനവില നിരന്തരം വിര്‍ദ്ധിക്കുന്നതും മലിനീകരണം കുറവാണെന്നതും ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നുണ്ട്. 4.50 ലക്ഷം മുതല്‍ 1.79 കോടിവരെ വിലയുള്ള 11 ഇലക്ട്രിക് കാറുകളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

indian car market  Automobile  Electric cars  Electric cars in india  ഇലക്ട്രിക്ക് കാറുകള്‍  ഇന്ത്യയിലെ ഇലക്ട്രിക്ക് കാറുകള്‍  രാജ്യത്തെ ഇലക്ട്രിക്ക് കാര്‍ നിര്‍മാണം  കാര്‍ വിപണി
താരമാകാന്‍ ഇലക്ട്രിക്ക് കാറുകള്‍; വിപണി കീഴടക്കാനൊരുങ്ങുന്നു

ഹൈദരാബാദ്: ഇലക്‌ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കാനെത്തുകയാണ്. കാർ വിപണിയിലും ഇലക്‌ട്രിക് തരംഗം വീശിത്തുടങ്ങി. ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയമായി സ്വീകരിച്ചപ്പോൾ നികുതിയില്‍ അടക്കം സബ്‌സിഡി നല്‍കിത്തുടങ്ങി. അതോടെ പെട്രോൾ, ഡീസല്‍ വാഹനങ്ങളേക്കാൾ ആളുകൾക്ക് ഇലക്‌ട്രിക് വാഹനങ്ങളോടായി പ്രിയം. ടാറ്റയും മഹീന്ദ്രയും നിസാനും അടക്കമുള്ള കാർ നിർമാതാക്കൾക്കൊപ്പം ആഢംബര കാർ നിർമാതാക്കളും ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് കുതിച്ചെത്തുകയാണ്.

ഇലക്‌ട്രിക് ലോകം

ആഢംബര കാര്‍ നിര്‍മാണത്തിലെ രാജാക്കന്മാരായ ജാഗ്വാര്‍, മേഴ്സിഡസ് ബെന്‍സ്, ഓഡി മുതല്‍ വിപണിയിലെ പ്രിയ ബ്രാന്‍ഡുകളായ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, എം.ജി, നിസാൻ തുടങ്ങിയ കമ്പനികളും ഇലക്‌ട്രിക് തരംഗത്തിലാണ്. നിലവില്‍ അവതരിപ്പിച്ച കാറുകളുടെ ന്യൂനതകള്‍ പരിഹരിച്ചു വില കുറച്ചും സാധാരണ വാഹനപ്രേമികളെ സന്തോഷിപ്പിക്കാനായി കാര്‍ നിര്‍മാതാക്കള്‍ തമ്മില്‍ മത്സരം ആരംഭിച്ചു കഴിഞ്ഞു.

4.50 ലക്ഷം മുതല്‍ 1.79 കോടി വരെ വിലയുള്ള 11 ഇലക്‌ട്രിക് കാറുകളാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

ജനപ്രിയമായി നെക്‌സോൺ

കാഴ്ചയിലും സൗകര്യങ്ങളിലും സുന്ദരനായ ടാറ്റയുടെ നെക്സോണ്‍ ഇവിയാണ് ഇലക്‌ട്രിക് കാറുകളില്‍ ഇന്ത്യൻ നിരത്തിലെ ജനപ്രിയൻ. 13.99 മുതല്‍ 16.85 ലക്ഷമാണ് നെക്‌സോണിന് കമ്പനി പറയുന്ന എക്‌സ് ഷോറൂം വില.

സ്റ്റോം മോട്ടോഴ്സിന്‍റെ മോട്ടോര്‍സ് ആര്‍ 3-യാണ് ഇലക്ട്രിക് ശ്രേണിയിലെ കുഞ്ഞന്‍ കാര്‍. 4.50 ലക്ഷം രൂപയാണ് ഇതിന്‍റെ വില. മഹീന്ദ്രയുടെ ഇ വെരിറ്റോ 10.15 മുതല്‍ 10.49 ലക്ഷം രൂപക്കാണ് വിവിധ വേരിയന്‍റുകളില്‍ പുറത്തിറക്കുന്നത്. 11.99-13.14 ലക്ഷം വരെ വിലയുള്ള ടാറ്റാ ടിഗോര്‍ ഇവി കൂടി ഉടൻ വിപണിയിലെത്തുന്നതോടെ ഇലക്‌ട്രിക് കാർ വിപണിയിലെ ഇടത്തരം കച്ചവടം പൊടിപൊടിക്കും.

20.99 മുതല്‍ 24.18 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള എംജി ഇസഡ്എസ് ഇവി, 23.79-23.97 ലക്ഷം വരെ വിലയുള്ള ഹ്യുണ്ടായി കോണ ഇലക്ട്രിക് എന്നിവ സൗകര്യവും ആഢംബരവും ഒന്നിച്ചിണങ്ങുന്നവയാണ്. 14 ലക്ഷം വിലയുള്ള ടാറ്റയുെട ഓള്‍ടിസ് ഇവി അടുത്ത മാര്‍ച്ചോടെ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 8.25 ലക്ഷം മഹീന്ദ്രയുടെ ഇ കെയുവിയേയും വാഹന പ്രേമികള്‍ കാത്തിരിക്കുകയാണ്.

മത്സരത്തിന് വമ്പൻമാരും

ആഢംബര കാര്‍ വിപണിയിലെ ഭീമന്‍മാരും ഇലക്ട്രിക് കാറുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഓഡി ആര്‍എസ്ഇ ട്രോണ്‍ ജിടിയാണ് ഇതിലൊന്ന്. 2.04 കോടിയാണ് ഇതിന്‍റെ ഷോറൂം വില. ഓഡി ഇ ട്രോണ്‍ ജിടി 1.79 കോടിക്കാണ് ലഭ്യമാകുക.

ആഢംബരത്തിന്‍റെ പര്യായമായ മേഴ്സിഡസിന്‍റെ ബെന്‍സ് ഇക്യുസിക്ക് 1.06 കോടിയാണ് വില. ജാഗ്വാറിന്‍റെ ഐ പേസിന് 1.05-1.12 കോടിയാണ് വില. ഓഡി ഇട്രോണ്‍ 99.99 ലക്ഷം മുതല്‍ 1.17 കോടി രൂപയ്ക്ക് വരെ ലഭ്യമാണ്.

കൂടുതല്‍ വായനക്ക്: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

സർക്കാർ സഹായിക്കും പക്ഷേ ചാർജിങ്...

കേന്ദ്ര സര്‍ക്കാർ ഇലക്‌ട്രിക് കാര്‍ നിര്‍മാണത്തിന് വലിയ പ്രാത്സാഹനമാണ് നല്‍കുന്നത്. നികുതിയിലെ കുറവാണ് സർക്കാർ സഹായത്തിലെ പ്രധാന വസ്തുത. പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ ഇലക്‌ട്രിക് കാര്‍ നിര്‍മാണ പ്ലാന്‍റ് കേരളത്തില്‍ തുടങ്ങാന്‍ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ധനവില നിരന്തരം വിര്‍ദ്ധിക്കുന്നതും മലിനീകരണം കുറവാണെന്നതും ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നുണ്ട്. എന്നാല്‍ ചാര്‍ജിങ് സംവിധാനങ്ങളുടെ അപര്യാപ്തത കാറുടമകള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. മാത്രമല്ല നമ്മുടെ സംസ്ഥാനത്തെ റോഡുകളുടെ നിലവാരമില്ലായ്‌മ പ്രതീക്ഷിച്ച മൈലേജ് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഉപഭോക്‌താക്കൾ പറയുന്നു.

Last Updated : Sep 28, 2021, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.