ETV Bharat / business

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം; ഭീഷണിയുമായി ചൈന - ചൈന

2.2 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരത്തിനായിരുന്നു അമേരിക്കയും തായ്‌വാനും കൈകോര്‍ത്തത്.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം; ഭീഷണിയുമായി ചൈന
author img

By

Published : Jul 16, 2019, 11:31 PM IST

ബെയ്ജിംഗ്: അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് സര്‍ക്കാര്‍. തായ്‌വാനുമായുള്ള ആയുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയില്ലെങ്കില്‍ ഇടപാടിന്‍റെ ഭാഗമാകുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. 2.2 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരത്തിനായിരുന്നു അമേരിക്കയും തായ്‌വാനും കൈകോര്‍ത്തത്.

ഇടപാടില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ്ങ് നേരത്തെ പറഞ്ഞിരുന്നു. കരാര്‍ പ്രകാരം 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അമേരിക്ക തായ്‌വാന് കൈമാറും. തായ്‌വാനെ ചൈനയുടെ ഭാഗമായാണ് തങ്ങള്‍ കാണുന്നതെന്നും തങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇടപെടുകയാണെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യുഎസ് നല്‍കുന്ന പിന്തുണയാണ് ഈ കരാര്‍ എന്ന് തായ്‌വാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Intro:Body:

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം; ഭീഷണിയുമായി ചൈന 

ബെയ്ജിംഗ്: തായ്‌വാനുമായുള്ള ആയുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയില്ലെങ്കില്‍ ഇടപാടിന്‍റെ ഭാഗമാകുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ചൈന. 2.2 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരത്തിനായിരുന്നു അമേരിക്കയും തായ്‌വാനും കൈകോര്‍ത്തത്. 

ഇടപാടില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ്ങ് നേരത്തെ പറഞ്ഞിരുന്നു. കരാര്‍ പ്രകാരം 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അമേരിക്ക തായ്‌വാന് കൈമാറും. തായ്‌വാനെ ചൈനയുടെ ഭാഗമായാണ് തങ്ങള്‍ കാണുന്നതെന്നും തങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇടപെടുകയാണെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യുഎസ് നല്‍കുന്ന പിന്തുണയാണ് ഈ കരാര്‍ എന്ന് തായ്‌വാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.