ETV Bharat / business

പ്രകൃതി ദുരന്തങ്ങള്‍ക്ക് അനുയോജ്യമായ ഭവന ഇന്‍ഷുറന്‍സ് പോളിസികള്‍ - ഭവന ഇന്‍ഷൂറന്‍സ്

ശരാശരി 50 ലക്ഷം മൂല്യമുള്ള ഭവന ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.

പ്രകൃതി ദുരന്തങ്ങള്‍ക്ക് അനുയോജ്യമായ ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍
author img

By

Published : Apr 7, 2019, 12:45 PM IST

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ സ്വന്തം വീടിന് സുരക്ഷ ഒരുക്കാന്‍ നമ്മളില്‍ പലരും മറന്നു പോകുകയാണ് പതിവ്. ആയുഷ്കാലത്തെ മുഴുവന്‍ സാമ്പാദ്യമായിരിക്കും സ്വപ്ന ഭവനം. പ്രതീക്ഷിക്കാതെ വരുന്ന പ്രകൃതി ദുരന്തങ്ങള്‍ പലരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കുകയാണ് പതിവ്. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷ നല്‍കുന്ന ചില ഭവന ഇന്‍ഷുറന്‍സ് പോളിസികള്‍ പരിചയപ്പെടാം.

ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ്, മിന്നൽ

കഴിഞ്ഞ രണ്ട് ദശാബ്ദകാലങ്ങളായി ഇന്ത്യയില്‍ നിരവധി പ്രകൃതിദുരന്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയിലെല്ലാം തന്നെ നിരവധി മനുഷ്യ ജീവനുകളും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമാണ് സംഭവിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ദുരന്തങ്ങള്‍ക്ക് ഇരയാകുന്നതില്‍ 15 ശതമാനത്തില്‍ താഴെ മാത്രം ആണ് ഇന്‍ഷൂര്‍ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം. ഇത്തരം സാഹചര്യത്തില്‍ ഭവന ഇന്‍ഷുറന്‍സുകളും മറ്റ് ഇന്‍ഷുറന്‍സുകളും വഴി ഭീമമായ നഷ്ടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. ഭൂരിഭാഗം ഭവന ഇന്‍ഷുറന്‍സുകളും പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്. മിക്ക ഭവന ഇന്‍ഷുറന്‍സ് പോളിസികളിലും ഇത് മറ്റൊരു ഓപ്ഷനായി ആയിരിക്കും നല്‍കിയിരിക്കുക. പോളിസി ഉടമകള്‍ക്ക് പോളിസിയിലെ വിവിധ ഉള്ളടക്കങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിക്കുന്നു.

തീപിടുത്തം

ഇന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് തീപിടുത്തങ്ങള്‍ എന്ന് പറയുന്നത് സാധരണ സംഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ ദിനം പ്രതി തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുകയാണ്. തീപിടുത്തങ്ങള്‍ മൂലമുള്ള സാമ്പത്തിക നാശനഷ്ടങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ വിവിധ ഇന്‍ഷുറന്‍സുകള്‍ കൊണ്ട് സാധിക്കുന്നതാണ്. ഭവന ഇന്‍ഷുറന്‍സ്, വ്യാപാര സ്ഥാപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിങ്ങനെ ഇവയെ വേര്‍തിരിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങളുടെ നാശനഷ്ടങ്ങളും ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

മോഷണങ്ങള്‍

ഇന്ത്യയില്‍ വര്‍ഷം തോറും 20 ശതമാനത്തോളം മോഷണങ്ങള്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഗരങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 5000 രൂപയുടെ വസ്തുക്കള്‍ മോഷണം പോകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മോഷണങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ക്ക് അനുയോജ്യമായ ധാരാളം ഇന്‍ഷുറന്‍സുകളും ഇന്ന് ലഭ്യമാണ്. ശരാശരി 50 ലക്ഷം വരെ മൂല്യമുള്ള ഭവന ഇന്‍ഷുറന്‍സുകളും ലഭ്യമാണ്. വര്‍ഷം 2200 മുതല്‍ 2600 വരെ ആയിരിക്കും ഇവയുടെ അടവ് വരുന്നത്. ഗൃഹോപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കുന്ന 50 ലക്ഷത്തിന്‍റെ പോളിസിയില്‍ 6500 മുതല്‍ 7500 വരെ ആയിരിക്കും വാര്‍ഷിക അടവ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.