ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാര് ഒന്നാമത്. 2200 കോടി പൗണ്ട് (1,99,944 കോടി രൂപ) ആണ് നിലവിലെ ഇവരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര് ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീചന്ദ്- ഗോപിചന്ദ് ഹിന്ദുജമാർ ചേർന്ന് നടത്തുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി 135 കോടി പൗണ്ടാണ് വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര് മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. പ്രധാനമായും വാഹനം, റിയല്‍ എസ്റ്റേറ്റ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്. പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്ന റൂബൻ സഹോദരൻമാരും ഇന്ത്യന്‍ വംശജരാണ്. മുംബൈയില്‍ നിന്ന് കുടിയേറിയ റൂബൻ സഹോദരൻമാര്ക്ക് 1866 കോടി പൗണ്ട് (1,69,589 കോടി രൂപ) ആസ്തിയാണ് ഉള്ളത്.
2014, 2017 എന്നീ വര്‍ഷങ്ങളിലും ഹിന്ദുജ സഹോദരന്മാര് ആയിരുന്നു ഒന്നാം സ്ഥാനത്തെത്തതിയിരുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.